/indian-express-malayalam/media/media_files/2025/10/07/himachal-2025-10-07-21-37-48.jpg)
ഹിമാചലിൽ അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (Credit: X/@SukhuSukhvinder)
ഷിംല: കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 15 പേർ മരിച്ചു. ബിലാസ്പൂർ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. മുഴുവൻ മലയും ബസിന് മുകളിലേക്ക് പതിച്ചനിലയിലാണെന്ന് രക്ഷാപ്രവർത്തനം നടത്തുന്നവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read:ഹരിയാനയിൽ എഡിജിപിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ബിലാസ്പൂർ ജില്ലയിലെ ഭാലുഘട്ട് പ്രദേശത്താണ് അപകടം ഉണ്ടായത്. സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. ഒരു പെൺകുട്ടി ഉൾപ്പെടെ നാലു പേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്.ബസിൽ 30 ഓളം യാത്രക്കാരുണ്ടായിരുന്നു.
Also Read:ബീഹാർ തിരഞ്ഞെടുപ്പ്; ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ നൽകണം: സുപ്രീം കോടതി
മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. പൊലീസ്, അഗ്‌നിരക്ഷാ സേന, ദുരന്ത നിവാരണ അതോറട്ടി, പ്രദേശവാസികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ഹിമാചൽ പ്രദേശിലെ വിവിധ ഭാഗങ്ങൾ പെയ്യുന്നത്. സംസ്ഥാനത്ത്് എല്ലാ നദികളിലും പ്രളയസമാന സാഹചര്യമാണ്.
Also Read: ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്
അപകടത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
Read More: ഡാർജിലിംങ് പ്രളയം; മരണസംഖ്യ 20ആയി, 12 മണിക്കൂറിൽ പെയ്തത് 300 മില്ലി മീറ്റർ മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.