/indian-express-malayalam/media/media_files/2025/10/05/dargling-flood-2025-10-05-20-00-09.jpg)
Darjeeling Rains Updates
Darjeeling Rains Updates:കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിംങ്ങിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണ്. ആകെ മരിച്ചവരിൽ ആറ് പേർ ബാലസോൺ നദിയിലെ ഇരുമ്പുപാലം തകർന്നാണ് മരിച്ചത്. മിറിക്, കുർസിയാംഗ് എന്നീ ജില്ലകളിലെ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.
Also Read: കനത്ത മഴ, പശ്ചിമ ബംഗാളിൽ മണ്ണിടിച്ചിൽ; 14 മരണം; നിരവധി ആളുകളെ കാണാതായി
മണ്ണിടിച്ചിലിൽ നിരവധി വീടുകളും റോഡുകളും തകർന്നു. വിദൂര ഗ്രാമങ്ങളിലേക്കുള്ള പ്രവേശനവും തടസപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റൻ ഭാഗത്ത് ഏകദേശം 1000ത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡാർജിലിങ്ങിന്റെ അയൽ ജില്ലയായ അലിപുർദുവാറിൽ നാളെ രാവിലെ വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read:ചുമ മരുന്ന് കഴിച്ച രണ്ടു കുട്ടികൾ കൂടി മരിച്ചു, മരണം 11 ആയി; ഡോക്ടർ അറസ്റ്റിൽ
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി തിങ്കളാഴ്ച ഡാർജിലിംങ് സന്ദർശിക്കും. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മമത അടിയന്തര സഹായം വാഗ്ദാനം ചെയ്തു.
വടക്കൻ ബംഗാളിൽ ശനിയാഴ്ച രാത്രി പെയ്ത മഴയാണ് പ്രളയത്തിന് കാരണമായത്. 12 മണിക്കൂറിൽ വടക്കൻ ബംഗാളിൽ മാത്രം 300 മില്ലിമീറ്റർ മഴ ലഭിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വെളിപ്പെടുത്തി. ഭൂട്ടാനിലെയും സിക്കിമിലെയും നദികളിൽ ജലനിരപ്പുയർന്നതും ദുരന്തത്തിന് കാരണമായി. ഡാർജിലിങ്ങിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും ദുരന്തബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Also Read:ലഡാക്ക് സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം, ഗാന്ധിയൻ രീതിയിലുള്ള പോരാട്ടം തുടരണം; സോനം വാങ്ചുക്ക്
വടക്കൻവ ബംഗാളിൽ വരും മണിക്കൂറുകളിലും തീവ്ര മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ ബംഗാൾ, ഡാർജിലിംഗ്, കലിംപോങ്, അലിപുർദുവാർ, ജൽപൈഗുരി, കൂച്ച് ബെഹാർ എന്നീ മലയോര ജില്ലകളിൽ തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി.
Read More:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 22 ന് മുമ്പ് നടത്തും: തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.