scorecardresearch

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 22 ന് മുമ്പ് നടത്തും: തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പട്‌നയിൽ എത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പട്‌നയിൽ എത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
bihar election updates

Bihar Election Updates

Bihar Election Updates:ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 22 മുൻപ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22 അവസാനിക്കും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പട്‌നയിൽ എത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read:സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; ഗുരുതര വെളിപ്പെടുത്തലുമായി അറസ്റ്റിലായ ബാൻഡ് അംഗം

ബീഹാറിലെ തിരഞ്ഞെടുപ്പുകൾ നവംബർ 22 ന് മുമ്പ് പൂർത്തിയാകും. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ എല്ലാ വശങ്ങളും കമ്മീഷൻ അവലോകനം ചെയ്തിട്ടുണ്ട്.-ഗ്യാനേഷ് കുമാർ പറഞ്ഞു. 

തിരഞ്ഞെടുപ്പിൽ ചില പരിഷ്‌കാരങ്ങളു നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം 1500-ൽ നിന്ന 1200 ആയി പരിമിതപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ ഡെപ്പോസിറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തും. വോട്ടർമാർക്ക് പോളിംഗ് ബൂത്തിന് പുറത്ത് ഫോണുകൾ നിക്ഷേപിക്കാനും വോട്ട് രേഖപ്പെടുത്തിയ ശേഷം അവ ശേഖരിക്കാനും കഴിയും. സമീപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇത് നടപ്പിലാക്കിയിരുന്നെന്ന് മുഖ്യതിരഞ്ഞെടുപ്പ കമ്മീഷണർ പറഞ്ഞു. 

Advertisment

Also Read:ജീവനെടുത്ത് ചുമ മരുന്ന്; ജയ്പൂരിൽ ആറു വയസുകാരൻ മരിച്ചു; സിറപ്പ് നൽകിയെന്ന് മാതാപിതാക്കൾ

വോട്ടർ സ്ലിപ്പുകളിലും മാറ്റമുണ്ട്. സ്ലിപ്പിലെ പേരുവിവരങ്ങൾ വലിപ്പത്തിൽ പ്രസിദ്ധീകരിക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകി. ബൂത്ത് ലെവൽ ഓഫീസർമാർക്കും ഏജന്റുമാർക്കും ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റിൽ പരിശീലനം നൽകി. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി ബി.എൽ.ഒമാർക്ക സ്റ്റാൻഡേർഡ് ഫോട്ടോ ഐഡി കാർഡുകളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Also Read:വിജയ്‌യുടെ റാലി; നാമക്കലിൽ കണ്ടിട്ടും പഠിച്ചില്ല; പെരുമാൾ മുരുകന്റെ കുറിപ്പ്

പോളിങ് സ്‌റ്റേഷന് മുൻപിലെ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധിയും പരിഷ്‌കരിച്ചു. പോളിങ് സ്‌റ്റേഷന് നൂറ് മീറ്റർ അകലെമാത്രമേ ഇനി മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ബൂത്തുകൾ സ്ഥാപിക്കാൻ കഴിയുവെന്നും മുഖ്യ തിരഞ്ഞെടുപ്പ കമ്മീഷണർ പറഞ്ഞു.

Read More:കനത്ത മഴ, പശ്ചിമ ബംഗാളിൽ മണ്ണിടിച്ചിൽ; 14 മരണം; നിരവധി ആളുകളെ കാണാതായി

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: