/indian-express-malayalam/media/media_files/2025/10/05/darjeeling-landslide-2025-10-05-14-04-14.jpg)
Photo:X@Raju Bista
Darjeeling Landslide: കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ നിരവധി മരണം. ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ വിവിധയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരണപ്പെട്ടതായാണ് വിവരം. നിരവധി ആളുകളെ കാണാതായതായിട്ടുണ്ട്. എൻഡിആർഎഫിന്റെയും ലോക്കൽ പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനും പുരോഗമിക്കുകയാണ്.
നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാദേശിക ഭരണകൂടവും പൊലീസും ദുരന്ത നിവാരണ സേനകളും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡാർജിലിംഗ് സബ് ഡിവിഷണൽ ഓഫീസർ (എസ്‌ഡിഒ) റിച്ചാർഡ് ലെപ്ച പിടിഐയോട് പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മിരിക് ലേക് മേഖലയിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; ആക്ഷൻ പ്ലാനുമായി ഡൽഹി പൊലീസ്; കർശന നിരീക്ഷണം
ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ഒമ്പത് മരണങ്ങൾ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സർസാലിയിലും ജാസ്ബിർഗാവിൽ നാലു പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മേച്ചിയിലെ ധാർ ഗാവിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയും വ്യാപക നാശനഷ്ടങ്ങളും രക്ഷാപ്രവർത്തിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
Also Read: ഗാസയില്‍ നിന്ന് പിന്മാറാമെന്ന് ഇസ്രയേല്‍; ഹമാസ് സ്ഥിരീകരിച്ചാൽ ഉടനടി വെടിനിർത്തലെന്ന് ട്രംപ്
അതേസമയം, ഡാർജിലിങ്ങിൽ പാലം തകർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായ ഡാർജിലിംഗിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read More: ജീവനെടുത്ത് ചുമ മരുന്ന്; ജയ്പൂരിൽ ആറു വയസുകാരൻ മരിച്ചു; സിറപ്പ് നൽകിയെന്ന് മാതാപിതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.