scorecardresearch

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; ആക്ഷൻ പ്ലാനുമായി ഡൽഹി പൊലീസ്; കർശന നിരീക്ഷണം

ദേശീയ തലസ്ഥാനത്ത് സമാന സാഹചര്യമുണ്ടായാൽ നേരിടാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ നിർദേശം നൽകി

ദേശീയ തലസ്ഥാനത്ത് സമാന സാഹചര്യമുണ്ടായാൽ നേരിടാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ നിർദേശം നൽകി

author-image
WebDesk
New Update
Delhi Police

ഫയൽ ഫൊട്ടോ

ഡൽഹി: നേപ്പാളിൽ അടുത്തിടെ നടന്ന ജെൻ സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഡൽഹി പൊലീസ്. ദേശീയ തലസ്ഥാനത്ത് സമാന സാഹചര്യമുണ്ടായാൽ നേരിടാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച നിർദേശം നൽകി.

Advertisment

ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പൊലീസ് മേധാവികളുടെ യോഗത്തിലാണ് നിർദേശം. ഡൽഹി പൊലീസിന്റെ കൈവശമുള്ള മാരകമല്ലാത്ത ആയുധങ്ങളുടെ കണക്ക് എടുക്കാനും കൂടുതൽ ആയുധങ്ങളോ സാങ്കേതികവിദ്യയോ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനും കമ്മീഷണർ ആവശ്യപ്പെട്ടതായാണ് വിവരം. 

Also Read: ഗാസയില്‍ നിന്ന് പിന്മാറാമെന്ന് ഇസ്രയേല്‍; ഹമാസ് സ്ഥിരീകരിച്ചാൽ ഉടനടി വെടിനിർത്തലെന്ന് ട്രംപ്

നേപ്പാളിലേതുപോലുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നീക്കമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നേപ്പാളിലെ പ്രതിഷേധങ്ങളുടെ രീതികളെക്കുറിച്ച് പൊലീസ് സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ജെൻ സി പ്രക്ഷേഭത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രധാന പങ്കു വഹിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

Also Read: ജീവനെടുത്ത് ചുമ മരുന്ന്; ജയ്പൂരിൽ ആറു വയസുകാരൻ മരിച്ചു; സിറപ്പ് നൽകിയെന്ന് മാതാപിതാക്കൾ

രഹസ്യാന്വേഷണം, ജനക്കൂട്ട നിയന്ത്രണ പദ്ധതികൾ, ഓൺലൈനിലെ തെറ്റായ വാർത്തകളുടെ പ്രചരണം തടയൽ തുടങ്ങി നിരവധി നടപടികൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്താൻ കമ്മീഷണർ നിർദേശം നൽകിയതായി ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ജില്ലാ പൊലീസ് യൂണിറ്റുകളും സൈബർ സെല്ലും കേന്ദ്ര സായുധ പൊലീസ് സേനകളും (CAPFs) തമ്മിൽ ഏകോപിത തയ്യാറെടുപ്പ് നടത്തണമെന്ന് അടുത്തിടെ നിർദശം പുറപ്പെടുവിച്ചിരുന്നു. അതിർത്തി നീക്കങ്ങളുടെ നിരീക്ഷണം ശക്തമാക്കണമെന്നും, സെൻസിറ്റീവ് പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം വിപുലമാക്കണമെന്നും നിർദേശമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More: സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; ഗുരുതര വെളിപ്പെടുത്തലുമായി അറസ്റ്റിലായ ബാൻഡ് അംഗം

Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: