scorecardresearch

സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; ഗുരുതര വെളിപ്പെടുത്തലുമായി അറസ്റ്റിലായ ബാൻഡ് അംഗം

സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ സുബിൻ ഗാർഗ് മരണപ്പെട്ടത്

സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ സുബിൻ ഗാർഗ് മരണപ്പെട്ടത്

author-image
WebDesk
New Update
Zubeen Garg

സുബീൻ ഗാർഗിനൊപ്പം ശേഖർ ജ്യോതി ഗോസ്വാമി

ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി, കേസിൽ അറസ്റ്റിലായ ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സുബീൻ ഗാർഗിന് മാനേജർ സിദ്ധാർത്ഥ് ശർമ്മയും പരിപാടിയുടെ സംഘാടകനായ ശ്യാംകാനു മഹന്തയും വിഷം നൽകിയെന്ന് ഗോസ്വാമി വെളിപ്പെടുത്തി.

Advertisment

സുബിന് മാനേജരും സംഘാടകനും വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നും ഗൂഢാലോചന മറച്ചുവെക്കാൻ മനഃപൂർവ്വം വിദേശ രാജ്യം തിരഞ്ഞെടുത്തുവെന്നും ഗോസ്വാമി ആരോപിച്ചു. സഞ്ചരിച്ചിരുന്ന യാട്ടിന്‍റെ വീഡിയോകൾ ആരുമായും പങ്കിടരുതെന്ന് മാനേജർ സിദ്ധാർത്ഥ് ശർമ്മ നിർദ്ദേശിച്ചതായും ഗോസ്വാമി വെളിപ്പെടുത്തി.

Also Read: സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നു

അപകട സമയം സുബീന്‍റെ വായിലൂടെയും മൂക്കിലൂടെയും നുര വന്നപ്പോള്‍ സഹായിക്കുന്നതിനു പകരം ‘ജബോ ദേ, ജബോ ദേ’ (അയാളെ പോകാൻ അനുവദിക്കൂ) എന്ന് ശർമ്മ നിലവിളിച്ച് തടസ്സമുണ്ടാക്കിയെന്ന് ബാൻഡ് അംഗം പറഞ്ഞു. സുബിൻ ഗാർഗിന് അടിയന്തര വൈദ്യസഹായം നൽകേണ്ടതിനു പകരം, ആസിഡ് റിഫ്ലക്സ് ആണെന്നു പറഞ്ഞ് ഗുരുതര ലക്ഷണങ്ങളെ തള്ളക്കളഞ്ഞതായും ഗോസ്വാമി ആരോപിച്ചു.

സെപ്റ്റംബർ 19 നാണ് കടലിൽ നീന്തുന്നതിനിടെ സിംഗപ്പൂരിൽ വച്ച് സുബിൻ ഗാർഗ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ശ്യാംകാനു മഹന്തയും സംഘവും സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിൽ പങ്കെടുക്കാൻ സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം.

Advertisment

Also Read:സുബിൻ ഗാർഗിന്റെ മരണം: മുഴുവൻ ടീമിനെയും ചോദ്യം ചെയ്യണമെന്ന് കുടുംബം; സിഐഡിക്ക് പരാതി

സുബിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും ആരാധകരും അടക്കം നിരവ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഒമ്പത് അംഗ പ്രത്യേക സംഘത്തിനാണ് കേസ് അന്വേഷണ ചുമതല. മരണം വിദേശത്ത് സംഭവിച്ചതിനാൽ സിംഗപ്പൂർ അധികൃതരുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഒരു സംഘം സിംഗപ്പൂരിലേക്ക് പോകും.

Read More: ജീവനെടുത്ത് ചുമ മരുന്ന്; ജയ്പൂരിൽ ആറു വയസുകാരൻ മരിച്ചു; സിറപ്പ് നൽകിയെന്ന് മാതാപിതാക്കൾ

Singer Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: