scorecardresearch

ചുമ മരുന്ന് കഴിച്ച രണ്ടു കുട്ടികൾ കൂടി മരിച്ചു, മരണം 11 ആയി; ഡോക്ടർ അറസ്റ്റിൽ

സർക്കാർ ഡോക്ടറായ പ്രവീൺ സോണി തന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികൾക്കാണ് ചുമ മരുന്ന് കുറിച്ചു കൊടുത്തതെന്നാണ് റിപ്പോർട്ട്

സർക്കാർ ഡോക്ടറായ പ്രവീൺ സോണി തന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികൾക്കാണ് ചുമ മരുന്ന് കുറിച്ചു കൊടുത്തതെന്നാണ് റിപ്പോർട്ട്

author-image
WebDesk
New Update
cough syrup

പ്രതീകാത്മക ചിത്രം

ഭോപ്പാൽ: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയർന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കോൾഡ്രിഫ് എന്ന മരുന്ന് കഴിച്ച കുട്ടികളാണ് മരിച്ചത്.

Advertisment

Also Read:ജീവനെടുത്ത് ചുമ മരുന്ന്; ജയ്പൂരിൽ ആറു വയസുകാരൻ മരിച്ചു; സിറപ്പ് നൽകിയെന്ന് മാതാപിതാക്കൾ

ഈ കഫ് സിറപ്പിൽ വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സംസ്ഥാനത്ത് കോൾഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്. മരുന്നിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതായി തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വിഭാഗം മധ്യപ്രദേശ് സർക്കാരിനെ അറിയിച്ചു.

Also Read:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 22 ന് മുമ്പ് നടത്തും: തിരഞ്ഞെടുപ്പ് കമ്മീഷൻ

Advertisment

ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവാദ കഫ് സിറപ്പ് കുട്ടികൾക്ക് കുറിച്ചു കൊടുത്ത ഡോക്ടറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്വാരയിലെ പരാസിയയിൽ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്.

Also Read:ലഡാക്ക് സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം, ഗാന്ധിയൻ രീതിയിലുള്ള പോരാട്ടം തുടരണം; സോനം വാങ്ചുക്ക്

സർക്കാർ ഡോക്ടറായ പ്രവീൺ സോണി തന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികൾക്കാണ് ചുമ മരുന്ന് കുറിച്ചു കൊടുത്തതെന്നാണ് റിപ്പോർട്ട്. ചുമയ്ക്കുള്ള മരുന്നായ കോൾഡ്രിഫിന്റെ നിർമ്മാതാക്കളായ തമിഴ്നാട് കാഞ്ചീപുരത്തെ സ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെയും മധ്യപ്രദേശ് സർക്കാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More: കനത്ത മഴ, പശ്ചിമ ബംഗാളിൽ മണ്ണിടിച്ചിൽ; 14 മരണം; നിരവധി ആളുകളെ കാണാതായി

Madhya Pradesh Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: