/indian-express-malayalam/media/media_files/2025/10/07/puran-kumar-2025-10-07-21-19-29.jpg)
പുരൻ കുമാർ
ന്യൂഡൽഹി: ഹരിയാന അഡീഷണൽ ഡറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) വൈ പുരൻ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഡിലെ സെക്ടർ 11-ലെ വസതിയിലെ ബേസ്മെന്റിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read:ബീഹാർ തിരഞ്ഞെടുപ്പ്; ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ നൽകണം: സുപ്രീം കോടതി
പ്രാഥമിക അന്വേഷണത്തിൽ പുരൻ കുമാർ ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറൻസിക് വിദഗ്ധരടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുരൻ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ചണ്ഡീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) കൻവർദീപ് കൗർ സ്ഥിരീകരിച്ചു.
Also Read:ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ
ആന്ധ്രാ പ്രദേശിലെ 2001 ബാച്ചിൽ നിന്നുള്ള ഓഫീസറാണ് പുരൻ കുമാർ. നിയമത്തിൽ നിന്ന് അണുവിട മാറാതെ നീതിക്കായി പോരാടുന്ന ഓഫീസർ കൂടിയായിരുന്നു പുരാൻ. തന്റെ പ്രവർത്തന മേഖലയിലെ പ്രശ്നങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായ ഇടപെടലുകൾ നടത്താനും അദ്ദേഹം എപ്പോഴും താൽപര്യം കാണിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
Read More:പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കണം, ഖേദമില്ല: ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.