scorecardresearch

അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ

7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ

author-image
WebDesk
New Update
agni missile

പ്രതീകാത്മക ചിത്രം

ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Advertisment

Also Read:ജയിലിലായ മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെച്ചൊല്ലി ലോക്‌സഭയിൽ കൈയ്യാങ്കളി; ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം

7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു. 

Advertisment

Also Read:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ, സി.പി.രാധാകൃഷ്ണനായി പിന്തുണ തേടി നരേന്ദ്ര മോദി

2003 മുതൽ സൈന്യത്തിന്റെ ഭാഗമാണ് അഗ്നി-5. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാൻ കൊണ്ടുപോകാൻ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങൾ സൈന്യത്തിന്റെ പക്കലുണ്ട്. ബലപ്പെടുത്തിയ കോൺക്രീറ്റ് പാളികൾക്കുള്ളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ശത്രു കേന്ദ്രങ്ങളെ ആക്രമിക്കുകയാണ് പുതിയ അഗ്നി5ന്റെ ലക്ഷ്യം. ഈ പുതിയ അഗ്നി5 മിസൈൽ 80 മുതൽ 100 ​​മീറ്റർ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറിയ ശേഷമായിരിക്കും സ്ഫോടനം നടത്തുക.

Also Read:ഇന്ത്യക്കാരനെങ്കിൽ ഇന്ത്യൻ നിർമിത വസ്തുക്കൾ വാങ്ങുക: ആഹ്വാനവുമായി പ്രധാനമന്ത്രി

കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് മിസൈലിനെ കൊണ്ടുപോകാന്‍ ഗൈഡിംഗ് സംവിധാനവും ഘടിപ്പിക്കും. ഈ ഗൈഡിംഗ് സംവിധാനം മിസൈലിനെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് സ്ഫോടനം നടത്തും.

Read More:ഗുജറാത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാ‍ർത്ഥി കുത്തിക്കൊന്നു

Missile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: