scorecardresearch

ഗുജറാത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാ‍ർത്ഥി കുത്തിക്കൊന്നു

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂളിൽ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂളിൽ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്

author-image
WebDesk
New Update
gujarat school

പത്താം ക്ലാസ് വിദ്യാർഥിയുടെ മരണത്തെതുടർന്ന് സ്‌കൂളിന് പുറത്തുനടന്ന പ്രതിഷേധം

അഹമ്മദാബാദ് : ​ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാ‍ർത്ഥി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സ്‌കൂളിന് പുറത്ത് വൻ പ്രതിഷേധം. ഒൻപതാം ക്ലാസ് വിദ്യാ‍ർത്ഥിയാണ് കൊലപാതകം നടത്തിയത്. വിദ്യാർത്ഥിയുടെ മരണവാർത്ത അറിഞ്ഞതോടെ അതിരാവിലെ തന്നെ നിരവധി പേർ സ്കൂളിൽ തടിച്ചുകൂടുകയായിരുന്നു.

Advertisment

Also Read:ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ എബിവിപി പ്രവർത്തകർ പ്രതിഷേധിക്കുകയും സ്കൂൾ പരിസരത്ത് അതിക്രമം നടത്തുകയും സ്കൂൾ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Also Read:30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും; നിർണായക ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

Advertisment

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂളിൽ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിൽഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.

Also Read:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മുൻ സുപ്രീം കോടതി ജഡ്ജി സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി

ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്. സംഭവത്തിൻ്റെ ഉത്തരവാദിത്വം ആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ രക്ഷിതാക്കളും എബിവിപി പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്.

Read More:അനർഹരായ റേഷൻ കാർഡ് ഉടമകളുടെ പട്ടിക പുറത്തിറക്കി കേന്ദ്രം, അവരെ നീക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

Gujarat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: