scorecardresearch

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മുൻ സുപ്രീം കോടതി ജഡ്ജി സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി

എല്ലാ പ്രതിപക്ഷ പാർട്ടികളും സുദർശൻ റെഡ്ഡിയെ സംയുക്തമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു

എല്ലാ പ്രതിപക്ഷ പാർട്ടികളും സുദർശൻ റെഡ്ഡിയെ സംയുക്തമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു

author-image
WebDesk
New Update
Ex Supreme Court judge B Sudershan Reddy

(Source: Supreme Court)

india Vice Presidential Election 2025: ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും പ്രഗത്ഭനും പുരോഗമനവാദിയുമായ നിയമജ്ഞരിൽ ഒരാളാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെന്ന് വിശേഷിപ്പിച്ച്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്. 

Advertisment

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എല്ലാ പ്രതിപക്ഷ പാർട്ടികളും സുദർശൻ റെഡ്ഡിയെ സംയുക്തമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നുവെന്ന് ഖാർഗെ അറിയിച്ചു. തെലങ്കാന സ്വദേശിയാണ് സുദർശൻ റെഡ്ഡി. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007- 2011 കാലഘട്ടത്തിൽ സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Also Read: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സി.പി.രാധാകൃഷ്ണനായി പിന്തുണ തേടി നരേന്ദ്ര മോദി

മഹാരാഷ്ട്ര ഗവർണറും തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി. രാധാകൃഷ്ണൻ ആണ് എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഞായറാഴ്ച ദേശീയാധ്യക്ഷൻ ജെ.പി നദ്ദയാണ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  2004 മുതൽ 2007 വരെ ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണന്‍, തിരുപ്പൂർ സ്വദേശിയാണ്. രണ്ടു തവണ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

Also Read:ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ, ഇന്ന് നിർണായക ചർച്ചകൾ

Advertisment

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ധൻകറിന്റെ രാജി. രാവിലെ രാജ്യസഭ നിയന്ത്രിച്ചും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും കർമനിരതനായിരുന്ന ധൻകർ അന്ന് വൈകീട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂർത്തിയാക്കും മുൻപേയുള്ള ധൻകറിന്റെ രാജി. കഴിഞ്ഞ ജൂലൈ 21-നാണ് അദ്ദേഹം രാജിവെച്ചത്. 

Also Read:'ഇന്ത്യ അഭിമാനിക്കുന്നു;' ശുഭാംശു ശുക്ലയെ നേരിൽ കണ്ട് പ്രധാനമന്ത്രി

അതേസമയം, എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി രാധാകൃഷ്ണനെ പാർലമെന്റ് അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പരിചയപ്പെടുത്തി. സി.പി.രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചതായി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത്. സെപ്റ്റംബർ 9 ആണ് തിരഞ്ഞെടുപ്പ്.

Read More: ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രിയെ നേരിട്ടു വിളിച്ച് പുടിൻ; വിശദാംശങ്ങൾ പങ്കുവച്ചു

Congress Vice President Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: