/indian-express-malayalam/media/media_files/2025/08/19/radhakrishnan-2025-08-19-12-44-24.jpg)
സി.പി.രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു
ന്യൂഡൽഹി: എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി.പി.രാധാകൃഷ്ണനെ പാർലമെന്റ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരം ഒഴിവാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷവുമായി സമവായമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് പറഞ്ഞതായാണ് വിവരം.
Also Read: ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ, ഇന്ന് നിർണായക ചർച്ചകൾ
സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ ഡിഎംകെ വിസമ്മതിച്ചിട്ടുണ്ട്. അതേസമയം, രാധാകൃഷ്ണനെതിരെ ഇന്ത്യാ സംഘം തമിഴ്നാട്ടിൽനിന്നുള്ള സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം നടത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Also Read: 'ഇന്ത്യ അഭിമാനിക്കുന്നു;' ശുഭാംശു ശുക്ലയെ നേരിൽ കണ്ട് പ്രധാനമന്ത്രി
സി.പി.രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചതായി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ''എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി മോദിയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മുഴുവൻ പാർട്ടിയും എല്ലാ പാർട്ടികളിലെയും എംപിമാരും ഒത്തുചേർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ തീരുമാനിച്ച സ്ഥാനാർത്ഥിയെ ഏകകണ്ഠമായി പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു,'' കിരണ്‍ റിജിജു പറഞ്ഞു.
"ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സി.പി. രാധാകൃഷ്ണൻ വളരെ യോഗ്യനാണ്. എല്ലാവരും ഇത് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വിവാദവുമില്ല, അഴിമതിയില്ല, കളങ്കവുമില്ല. വളരെ ലളിതമായ ജീവിതം നയിച്ച അദ്ദേഹം സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാകുന്നത് രാജ്യത്തിന് സന്തോഷകരമായ കാര്യമായിരിക്കും," റിജിജു അഭിപ്രായപ്പെട്ടു. രാധാകൃഷ്ണന്‍ ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: മഴയിൽ മുങ്ങി മുംബൈ; നഗരത്തിലെങ്ങും വെള്ളക്കെട്ട്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us