/indian-express-malayalam/media/media_files/2025/08/18/rain-mumbai-2025-08-18-17-50-02.jpg)
മുംബൈയിലെ വെള്ളക്കെട്ടിൻറെ ദൃശ്യങ്ങൾ (എക്സ്പ്രസ് ഫൊട്ടൊ)
Mumbai Rains Updates: മുബൈ: രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനമായ മുംബൈയിൽ ശക്തമായ മഴ തുടരുന്നു. ശക്തമായ മഴയിൽ നഗരത്തിലെങ്ങും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വരും മണിക്കൂറിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നഗരത്തിലും മുംബൈ സബർബൻ ജില്ലയിലും കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read:ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ; കേന്ദ്ര സർക്കിനോട് വിശദീകരണം തേടി സുപ്രീം കോടതി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റെയിൽവേ ട്രാക്കിലടക്കം വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലോക്കൽ ട്രെയിനുകളും സർവ്വീസുകൾ ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും എൻഡിആർഎഫ് സംഘങ്ങൾക്കൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
Also Read:പ്രണയം നിരസിച്ച് യുവതിയോട് പക; വിവാഹസമ്മാനമായി നൽകിയത് സ്പീക്കർ ബോംബ്, 20കാരൻ പിടിയിൽ
വിഖ്‌റോളി, ഘട്‌കോപർ, ബന്ദുപ്, ആരയ്, മലാഡ്, ഗൊരെഗാവ് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വിഖ്‌റോളിയിൽ വെള്ളി രാത്രി 11നും ശനിയാഴ്ച പുലർച്ചെ അഞ്ചിനും ഇടയിൽ 257.5 എംഎം മഴ പെയ്‌തെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. കനത്ത മഴയിൽ വിഖ്‌റോളിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കഴിഞ്ഞ ദിവസം രണ്ട് പേർ മരണപ്പെട്ടിരുന്നു.
Also Read:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി
പുലർച്ചെ 2.39 ഓടെ ഉണ്ടായ മണ്ണിടിച്ചലിൽ രണ്ടുപേർക്ക് പരിക്കുമേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തുള്ളവരെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗാന്ധിനഗർ, കിങ്സ് സർക്കിൾ, സിയോൺ റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വരും ദിവസങ്ങളിലും നഗരത്തിൽ മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More:സത്യവാങ്മൂലം സമർപ്പിക്കുക,അല്ലെങ്കിൽ ക്ഷമ ചോദിക്കുക: രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us