scorecardresearch

CM Rekha Gupta Attacked: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഡൽഹിയിലെ വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയ്ക്കുനേരെ ആക്രമണം ഉണ്ടായത്

ഡൽഹിയിലെ വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയ്ക്കുനേരെ ആക്രമണം ഉണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Delhi CM Rekha Gupta attacked

രാജ്കോട്ട് സ്വദേശിയാണ് പ്രതി രാജേഷ് ഭായ് കിംജി

CM Rekha Gupta Attacked: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം. സിവിൽ ലൈനിലെ വസതിക്കു സമീപത്തെ ഓഫീസിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗുജറാത്ത് സ്വദേശി രാജേഷ് ഭായ് കിംജി ഭായ് സകരിയെ (41) പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണം നടത്തിയ ഉടൻതന്നെ പ്രതിയെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

Advertisment

Also Read: 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും; നിർണായക ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേന പേപ്പറുകളുമായി കടന്നുവന്ന പ്രതി മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾ മുഖ്യമന്ത്രിക്കു നേരെ ഭാരമുള്ള വസ്ത്രു എറിഞ്ഞതായും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയതായി ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു. 

Advertisment

മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി എക്‌സിൽ പോസ്റ്റ് ചെയ്തു. ജനാധിപത്യത്തിൽ, വിയോജിപ്പിനും പ്രതിഷേധത്തിനും ഇടമുണ്ടെന്നും അക്രമത്തിന് സ്ഥാനമില്ലെന്നും അതിഷി കുറിച്ചു. കുറ്റവാളികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിഷി കൂട്ടിച്ചേർത്തു.

ആക്രമണം ദൗർഭാഗ്യകരമാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികൾ കർശന ശിക്ഷ അനുഭവിക്കണമെന്നും ഡൽഹിയിൽ ആരും സുരക്ഷിതരല്ലെന്ന് തെളിയുക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. രേഖ ഗുപ്ത നേരിട്ട ദാരുണമായ സംഭവത്തെ ശക്തമായി അപലപിക്കുവെന്നും,​ ഇത് ഉണരേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ദേവേന്ദർ യാദവ് പറഞ്ഞു.

Read More: അനർഹരായ റേഷൻ കാർഡ് ഉടമകളുടെ പട്ടിക പുറത്തിറക്കി കേന്ദ്രം, അവരെ നീക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

Attack Chief Minister Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: