scorecardresearch

ഖാലിസ്ഥാനി ഭീകരന് 'ആദരാഞ്ജലി'; കാനഡയുടെ നടപടിയെ അപലപിച്ച് ഇന്ത്യ

പാർലൗ വെബ്‌സൈറ്റിൽ ലഭ്യമായ ഹൗസ് ഓഫ് കോമൺസിലെ നടപടികളുടെ ഔദ്യോഗിക റെക്കോർഡിംഗുകൾക്കൊപ്പം ഇന്ത്യൻ എക്‌സ്പ്രസ് വീഡിയോ സ്ഥിരീകരിച്ചു

പാർലൗ വെബ്‌സൈറ്റിൽ ലഭ്യമായ ഹൗസ് ഓഫ് കോമൺസിലെ നടപടികളുടെ ഔദ്യോഗിക റെക്കോർഡിംഗുകൾക്കൊപ്പം ഇന്ത്യൻ എക്‌സ്പ്രസ് വീഡിയോ സ്ഥിരീകരിച്ചു

author-image
WebDesk
New Update
Canada

(Screenshot/parlvu.parl.gc.ca/)

ഡൽഹി: കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന് വേണ്ടി കനേഡിയൻ പാർലമെന്റ് മൗനമാചരിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. തീവ്രവാദത്തിന് രാഷ്ട്രീയ ഇടം നൽകുന്ന ഏത് നീക്കത്തെയും രാജ്യം എതിർക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് കാനഡയുടെ നീക്കത്തെ ഇന്ത്യ അപലപിച്ചു. കഴിഞ്ഞ വർഷം ജൂൺ 18 ന് സറേയിലെ ഒരു ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് രണ്ട് അജ്ഞാതർ നിജ്ജറിനെ വെടിവച്ചു കൊല്ലുകയായിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കാനഡയുടെ വാദങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരുന്നു.

Advertisment

ഖാലിസ്ഥാനി പ്രവർത്തനങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൗരവകരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കാനഡ സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. തീവ്ര ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും രാഷ്ട്രീയ ഇടം നൽകുന്നത് അവസാനിപ്പിച്ച് കർശന നടപടിയെടുക്കണമെന്നാണ് ഇന്ത്യയ്ക്ക് പറയാനഉള്ളതെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. 

" ഇവിടെയുള്ള കനേഡിയൻ ഹൈക്കമ്മീഷനിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം കോടതികളോ ഒത്തുചേരലുകളോ ഒട്ടും സഹായകരമല്ല. ഞങ്ങൾ അത് ശക്തമായി അവരുമായി ചർച്ച ചെയ്യുകയും വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്…,” ജയ്‌സ്വാൾ പറഞ്ഞു.

ജൂൺ 18 ന്, ഹൗസ് ഓഫ് കോമൺസിലെ നടപടിക്രമങ്ങൾ അവസാനിക്കുമ്പോൾ, കനേഡിയൻ പാർലമെന്റിലെ സ്പീക്കർ ഗ്രെഗ് ഫെർഗസ് നിജ്ജറിന് ആദരാഞ്ജലി അർപ്പിക്കുവാനുള്ള ആഹ്വാനം നൽകുകയായിരുന്നു. ഇതേത്തുടർന്ന് സഭാംഗങ്ങൾ എഴുന്നേറ്റ് ഒരു നിമിഷം മൗനം ആചരിച്ചു. പാർലൗ വെബ്‌സൈറ്റിൽ ലഭ്യമായ ഹൗസ് ഓഫ് കോമൺസിലെ നടപടികളുടെ ഔദ്യോഗിക റെക്കോർഡിംഗുകൾക്കൊപ്പം ഇന്ത്യൻ എക്‌സ്പ്രസ് വീഡിയോ സ്ഥിരീകരിച്ചു.

കാനഡയുമായുള്ള ഇന്ത്യയുടെ പ്രധാന പ്രശ്നം തീവ്രവാദത്തിനും അക്രമത്തിനും വേണ്ടി വാദിക്കുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്ക് ഒട്ടാവ നൽകുന്ന രാഷ്ട്രീയ ഇടമാണ് തുടരുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്ത്യ ആവർത്തിച്ച് കാനഡയെ തങ്ങളുടെ “ആഴത്തിലുള്ള ആശങ്കകൾ” അറിയിച്ചിട്ടുണ്ട്, ഈ ഘടകങ്ങൾക്കെതിരെ ഒട്ടാവ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ന്യൂഡൽഹി പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

Read More

Advertisment
Canada India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: