/indian-express-malayalam/media/media_files/73Q97vovN9NmJ2S9ASAi.jpg)
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ (ഫയൽ ചിത്രം)
ഡൽഹി: ചൈനയുമായുള്ള ബന്ധം അത്രകണ്ട് സമാധാനത്തിലല്ലെന്ന സൂചന നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ചൈനയുടെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നയങ്ങളിൽ അയവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതിർത്തിയിലെ സമാധാനം ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും ചൈനയുമായി ഇപ്പോഴും അതിർത്തി തർക്കം തുടരുന്നതിനാൽ നിലവിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ രാജ്യം താൽപ്പര്യപ്പെടുന്നില്ലെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.
ചൈനയുമായുള്ള അതിർത്തിയിലെ സമാധാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാൻ നിർണായകമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തങ്ങളുടെ ഹിമാലയൻ അതിർത്തിയിൽ ചൈന നിലയുറപ്പിച്ച സാഹചര്യത്തിൽ അവിടേക്ക് നേരിട്ടുള്ള വിമാനങ്ങൾ പുനരാരംഭിക്കാൻ ന്യൂഡൽഹി താൽപ്പര്യപ്പെടുന്നില്ലെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.
"നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാൻ ചൈന ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാൽ അതിർത്തി തർക്കം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുന്നതിനാൽ തുടരുന്നത് രാജ്യം ഈ ആവിശ്യം നിരാകരിക്കുകയാണ്" രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിൽ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെന്നും അതിൽ ഏറ്റവും പ്രധാനം അതിർത്തിയിലെ സമാധാനമാണെന്നും ജയ്‌സ്വാൾ പറഞ്ഞു. 2020 ജൂണിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഹിമാലയൻ അതിർത്തിയിലെ സമീപകാലത്തെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധം നല്ല നിലയിലല്ല മുന്നോട്ട് പോകുന്നത്.
2019 ഡിസംബർ വരെ ഇന്ത്യ-ചൈനയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവ്വീസുകൾ നടത്തിയിരുന്നു. മൊത്തം 539 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി രൂക്ഷമായതിനാൽ നാല് മാസത്തിന് ശേഷം വിമാന സർവ്വീസുകൾ നിർത്തിവെച്ചു. എന്നാൽ ഒരു വർഷത്തിന് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന റൂട്ടുകളിലെ COVID നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും ചൈനയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിച്ചിരുന്നില്ല.
Read More
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
- പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us