/indian-express-malayalam/media/media_files/EwpnWWyeYydlgSMLPO9q.jpg)
നരേന്ദ്ര മോദി (ഫയൽ ചിത്രം)
ഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റവരുടെ വിഷമം താൻ മനസ്സിലാക്കുന്നുവെന്നും തിരഞ്ഞെടുപ്പിൽ ജനം മതേതരത്വത്തിന് വോട്ട് ചെയ്യുകയാണുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതമെന്ന തങ്ങളുടെ ലക്ഷ്യം മനസ്സിലാക്കിയ ജനങ്ങൾ മൂന്നാം തവണയും എൻഡിഎയെ അധികാരത്തിലെത്തിച്ചുവെന്നും പ്രതിപക്ഷ ബഹളത്തിനിടയിൽ അവരെ കടന്നാക്രമിച്ചുകൊണ്ട് മോദി വ്യക്തമാക്കി.
രാജ്യത്ത് പ്രതിപക്ഷ സഖ്യം മുന്നോട്ടുവെച്ച പ്രീണനത്തിന്റെ രാഷ്ട്രീയം പാടെ തള്ളിക്കളയുകയാണ് ജനം ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം മണിപ്പൂർ..മണിപ്പൂർ എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.
നേരത്തെ തന്റെ ലോക്‌സഭാ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്ത സ്പീക്കറുടെ നടപടിക്കെതിരം പ്രതിഷേധമറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയ്ക്ക് കത്തയിച്ചിരുന്നു. "സഭയുടെ നടപടികളിൽ നിന്ന് ചില പരാമർശങ്ങൾ ഒഴിവാക്കാനുള്ള അധികാരം ചെയറിനുണ്ട്, പക്ഷേ അത് ഒഴിവാക്കേണ്ടതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്, വ്യവസ്ഥകൾ അത്തരം വാക്കുകൾ മാത്രമാണ്, അവയുടെ സ്വഭാവം ലോക്സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം 380 ൽ വ്യക്തമാക്കിയിട്ടുണ്ട്," കത്തിൽ രാഹുൽ എഴുതി.
Read More
- ‘മോദിയുടെ ലോകത്ത് സത്യം തുടച്ചുനീക്കപ്പെടാം''; എന്നാൽ സത്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
- ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
- 'മോദിയും ബിജെപിയുമല്ല രാജ്യത്തെ ഹിന്ദു സമൂഹം'; ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി
- പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയം കാണരുത്; പ്രതിപക്ഷത്തോട് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us