scorecardresearch

പ്രതിരോധ ഇറക്കുമതിയെ ആശ്രയിക്കാൻ രാജ്യത്തിന് കഴിയില്ല: രാജ്‌നാഥ് സിംഗ്

ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന്റെ വാർഷിക അളവ് 2014-ൽ ഏകദേശം 44,000 കോടി രൂപയായിരുന്നുവെങ്കിൽ ഇന്നത് ഒരു ലക്ഷം കോടി രൂപ എന്ന റെക്കോർഡ് സംഖ്യ കടന്നതായി പ്രതിരോധ മന്ത്രി

ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന്റെ വാർഷിക അളവ് 2014-ൽ ഏകദേശം 44,000 കോടി രൂപയായിരുന്നുവെങ്കിൽ ഇന്നത് ഒരു ലക്ഷം കോടി രൂപ എന്ന റെക്കോർഡ് സംഖ്യ കടന്നതായി പ്രതിരോധ മന്ത്രി

author-image
WebDesk
New Update
rajnath singh

ഫയൽ ചിത്രം

ഡൽഹി: ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന് എല്ലാകാലത്തും സൈനിക ഹാർഡ്‌വെയറിന്റെ ഇറക്കുമതിയെ ആശ്രയിക്കാൻ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.  അപ്പോഴും അത്തരത്തിൽ ഇറക്കുമതിയെ  ആശ്രയിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ തന്ത്രപരമായ നീക്കങ്ങൾക്ക് തിരിച്ചടിയാകും. പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള മോദി സർക്കാരിന്റെ മുൻഗണന ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശങ്ങൾ. 

Advertisment

പ്രതിരോധ മേഖലയിൽ ഇറക്കുമതിയെ ആശ്രയിച്ചതിനാൽ മുൻകാലങ്ങളിൽ പല സുപ്രധാന ഘട്ടങ്ങളിലും രാജ്യത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന്റെ വാർഷിക അളവ് 2014-ൽ ഏകദേശം 44,000 കോടി രൂപയായിരുന്നെങ്കിൽ ഇന്നത് ഒരു ലക്ഷം കോടി രൂപ എന്ന റെക്കോർഡ് സംഖ്യ കടന്നതായി അദ്ദേഹം പറഞ്ഞു.

“ആയുധങ്ങളും ഉപകരണങ്ങളും നമ്മുടെ രാജ്യത്ത്, നമ്മുടെ സ്വന്തം ആളുകൾ നിർമ്മിക്കുമ്പോൾ മാത്രമേ നമുക്ക് തന്ത്രപരമായ സ്വയംഭരണം നിലനിർത്താൻ കഴിയൂ. ഞങ്ങൾ ഇതിനായി പ്രവർത്തിച്ചു, നല്ല ഫലങ്ങളും കണ്ടു. 2014-ൽ നമ്മുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഏകദേശം 44,000 കോടി രൂപയായിരുന്നു, ഇന്ന് നമ്മുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ എന്ന റെക്കോർഡ് കണക്കിലെത്തി, അത് തുടർച്ചയായി വളരുകയാണ്,” സിംഗ് പറഞ്ഞു.

പ്രധാനപ്പെട്ട ഒരു മേഖലയിലും ഇറക്കുമതിയെ ആശ്രയിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. “ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന് പ്രധാനപ്പെട്ട ഒരു മേഖലയിലും ഇറക്കുമതിയെ ആശ്രയിക്കാനാവില്ല. പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരുകയാണെങ്കിൽ, അത് നമ്മെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ ഇടയാക്കും. ഈ ആശ്രിതത്വം നമ്മുടെ തന്ത്രപരമായ സ്വയംഭരണത്തിന് ഗുണകരമല്ല,” അദ്ദേഹം പറഞ്ഞു.

Advertisment

പ്രതിരോധമുൾപ്പെടെ സുപ്രധാന മേഖലകളിൽ സ്വാശ്രയമില്ലാതെ, ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ആഗോള വിഷയങ്ങളിൽ ഇന്ത്യക്ക് സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് സിംഗ് പറഞ്ഞു. 

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 2014ൽ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ഇന്ത്യയുടെ പ്രതിരോധ ഹാർഡ്‌വെയറിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഒരു രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഗണ്യമായ ഒരു ഭാഗം ഇറക്കുമതി ചെയ്താൽ, നിർണായക സാഹചര്യങ്ങളിൽ ആ രാജ്യം നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം, ”അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. ഇന്ത്യ ദുഷ്‌കരമായ സമയങ്ങളിൽ ആയിരുന്നപ്പോൾ, ആയുധങ്ങൾക്കായുള്ള ഇറക്കുമതിയെ ആശ്രയിച്ചതിനാൽ ഞങ്ങൾ പ്രശ്‌നങ്ങൾ നേരിട്ടു. അതിനാൽ, ഞങ്ങൾ അധികാരത്തിൽ വന്നയുടൻ, ഒരു രാഷ്ട്രമെന്ന നിലയിൽ ആയുധ ഇറക്കുമതിയെ ആശ്രയിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത് ”സിംഗ് പറഞ്ഞു.

Read More

Rajnath Singh Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: