/indian-express-malayalam/media/media_files/If4UQUiVorGcrE2IAXbD.jpg)
(Express photo by Anil Sharma)
ഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളിൽ നിന്ന് ശക്തിപ്രാപിച്ച് പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയുടെ ഉന്നത നേതാക്കൾ ബുധനാഴ്ച യോഗം ചേർന്നത് സർക്കാർ രൂപീകരണ സാധ്യതയെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു. എന്നാൽ എൻഡിഎ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ സംയമനം പാലിക്കണമെന്നാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്ന ആശയം.
കോൺഗ്രസ് ഇപ്പോൾ കണക്കുകൾക്ക് പിന്നാലെ പോകുന്ന മാനസികാവസ്ഥയിലല്ലെങ്കിലും, ശിവസേനയും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള ചില പാർട്ടികൾ സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ആരായുന്നതിൻ്റെ തിരക്കിലായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളും ജനവിധി ബി.ജെ.പിക്ക് എതിരാണെന്ന് തന്നെയാണ് വിലയിരുത്തിയത്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാലും, എൻ.ഡി.എ സഖ്യം കേവലഭൂരിപക്ഷം പിന്നിട്ടതിനാലും ഇന്ത്യാ സഖ്യം ഇനിയും കാത്തിരിക്കണം എന്നായിരുന്നു യോഗത്തിൽ ഉയർന്ന ഭൂരിപക്ഷാഭിപ്രായം,
ബി.ജെ.പി ഗവൺമെൻ്റിനുള്ള മറുപടിയെന്ന നിലയിൽ ഇന്ത്യ സഖ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടുന്നത് തുടരാൻ തീരുമാനിച്ചെന്നാണ് മുന്നണിയുടെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് വിശദീകരിച്ചത്.
“ബിജെപിയുടെ സർക്കാർ ഭരിക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഞങ്ങൾ ഉചിതമായ നടപടികൾ കൈക്കൊള്ളും. ഇതാണ് ഞങ്ങളുടെ തീരുമാനം," എന്ന് സഖ്യത്തിൻ്റെ സംയുക്ത പ്രസ്താവന വായിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ബിജെപിയുടെ വിദ്വേഷത്തിൻ്റെയും അഴിമതിയുടെയും നശീകരണത്തിന്റേയും രാഷ്ട്രീയത്തിന് ജനവിധി ഉചിതമായ മറുപടി നൽകിയിട്ടുണ്ട് എന്ന വിധിയെക്കുറിച്ചുള്ള പ്രസ്താവനയിലെ വാക്കുകൾ ഖാർഗെ തിരഞ്ഞെടുത്തത് രസകരമായിരുന്നു.
Read More
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്
- KeralaLok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല് കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.