/indian-express-malayalam/media/media_files/uploads/2018/12/kharge-mallikarjun-kharge-008.jpg)
ഫയൽ ചിത്രം
ഡൽഹി: കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യാ മുന്നണിയുടെ ചെയർമാനായി തിരഞ്ഞെടുത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, മുന്നണിയിലെ മുഴുവൻ പാർട്ടികളും അംഗീകരിച്ചാൽ മാത്രമെ താൻ പദവി ഏറ്റെടുക്കൂവെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയെന്ന് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസിനെ അറിയിച്ചു.
ഇന്ന് മുന്നണിയിലെ പാർട്ടികളുടെ ഓൺലൈൻ മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള 14 പാർട്ടികളാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗത്തിൽ പങ്കെടുത്തത്. തൃണമൂൽ കോൺഗ്രസ് വിട്ടുനിന്ന യോഗത്തില്‍, കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആം ആദ്മി, ആര്‍ജെഡി, സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), എസ് പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു.
നേരത്തെ മുന്നണിയുടെ കൺവീനർ പദവിക്ക് വേണ്ടി നിതീഷ് കുമാറിന് നൽകാൻ വേണ്ടി ജനതാ ദൾ (യുണൈറ്റഡ്) സമ്മർദ്ദം ചെലുത്തിയിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ മുന്നണിയുടെ ലോക്സഭാ സീറ്റ് വിഭജന യോഗത്തിൽ, തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മമതാ ബാനർജിയുടെ അസാന്നിദ്ധ്യം ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി. മുന്നണിയിലെ തർക്കങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ രംഗത്തെത്തി. അഴിമതി സഖ്യത്തിലെ പാർട്ടികൾക്ക് ഐക്യമില്ലെന്നും, ഓരോ പാർട്ടിക്കാർക്കും പ്രധാനമന്ത്രിയാകണമെന്നും ബിജെപി നേതാവ് തരുൺ ചുഗ് വിമർശിച്ചു.
Read More
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.