scorecardresearch

ഭിന്നസ്വരങ്ങൾക്കിടയിലും ഇന്ത്യ മുന്നണിക്ക് മൗനം; പ്രതിപക്ഷം തളരുന്നോ?

ഊർജസ്വലമായ ഒരു ഇന്ത്യ മുന്നണി സൃഷ്ടിക്കാനുള്ള തിടുക്കം കോൺഗ്രസ് കാണിക്കേണ്ടതുണ്ടെന്നും, അവർ സ്വന്തമായി ഒരു യാത്ര പ്രഖ്യാപിക്കാൻ പാടില്ലായിരുന്നുവെന്നും ജെഡിയു വിമർശിച്ചപ്പോഴും, പ്രതിപക്ഷ മുന്നണി മൗനം പാലിച്ചു.

ഊർജസ്വലമായ ഒരു ഇന്ത്യ മുന്നണി സൃഷ്ടിക്കാനുള്ള തിടുക്കം കോൺഗ്രസ് കാണിക്കേണ്ടതുണ്ടെന്നും, അവർ സ്വന്തമായി ഒരു യാത്ര പ്രഖ്യാപിക്കാൻ പാടില്ലായിരുന്നുവെന്നും ജെഡിയു വിമർശിച്ചപ്പോഴും, പ്രതിപക്ഷ മുന്നണി മൗനം പാലിച്ചു.

author-image
Manoj C G
New Update
AICC | INDIA Alliance

ഫയൽ ചിത്രം

പുതുവർഷം പിറന്നതിൽ പിന്നീട് ഇന്ത്യ മുന്നണിയുടെ ചില മൗനങ്ങൾ നിർണായക പ്രസ്താവനകളായും, ചില പ്രസ്താവനകളും സംഭവങ്ങളും നേതൃത്വം മൗനത്തോടെ കേട്ടിരിക്കുന്നതുമാണ് കാണാനായിട്ടുള്ളത്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) അറസ്റ്റ് ചെയ്യാമെന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) ആശങ്കകളോട് കോൺഗ്രസും മിക്ക ഇന്ത്യൻ മുന്നണി പാർട്ടികളും പ്രതികരിച്ചില്ല.

Advertisment

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡി ആവർത്തിച്ച് സമൻസ് അയച്ചപ്പോഴും, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംഎൽഎ അപ്രതീക്ഷിതമായി രാജിവച്ചപ്പോഴും, ഇന്ത്യ മുന്നണി മൗനം തുടർന്നു. ഇതോടെ ഹേമന്ത് സോറൻ രാജിവച്ച്, പിൻഗാമിയായി ഭാര്യ കൽപന സോറനെ അധികാരത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

പ്രതിപക്ഷ സഖ്യത്തിന് സമയവും ആശയങ്ങളും തീർന്നു കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന ജെ ഡി യു നേതാവ് കെ സി ത്യാഗി വിമർശിച്ചിരുന്നു. ഊർജസ്വലമായ ഒരു ഇന്ത്യ മുന്നണി സൃഷ്ടിക്കാനുള്ള തിടുക്കം കോൺഗ്രസ് കാണിക്കേണ്ടതുണ്ടെന്നും, അവർ സ്വന്തമായി ഒരു യാത്ര പ്രഖ്യാപിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചപ്പോഴും, പ്രതിപക്ഷ മുന്നണി മൗനം പാലിച്ചു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഖ്യത്തിന്റെ കൺവീനറായും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചെയർമാനായും നാമനിർദേശം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യൻ മുന്നണിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജെഡിയു കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞ കോൺഗ്രസ്, ചെയർമാൻ സ്ഥാനത്തോട് താൽപ്പര്യമോ അവകാശവാദം ഉന്നയിക്കുകയോ ഇല്ലെന്ന് വ്യക്തമാക്കി. 

Advertisment

മറ്റ് പാർട്ടികളെല്ലാം വിഷയത്തിൽ മൗനം പാലിച്ചു. മുന്നണിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ ജനതാദൾ (യു) സമ്മർദ്ദം ശക്തമാക്കുകയാണെന്നാണ് വിലയിരുത്തൽ. ഖാർഗെയെ ചെയർമാനാക്കി നിതീഷ് കുമാറിനെ കൺവീനറാക്കുന്നതിൽ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) താൽപ്പര്യമില്ല. മറ്റു പാർട്ടികൾക്ക് സമ്മതമാണെങ്കിൽ നിതീഷ് കൺവീനർ ആയിക്കോട്ടേയെന്നാണ് കോൺഗ്രസ് നിലപാട്.

ജനുവരി 22ന് രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സമ്മതിക്കുമ്പോഴും, ഖാർഗെയും പാർട്ടിയുടെ ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയും പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ മൗനം പാലിച്ചു. ക്ഷണം സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും പാർട്ടിയിൽ തന്നെ ഭിന്നസ്വരങ്ങളുണ്ട്. 

മഹാരാഷ്ട്രയിൽ 23 സീറ്റുകൾക്കുള്ള ശിവസേനയുടെ തുറന്ന അവകാശവാദത്തെക്കുറിച്ചും, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായുള്ള അകലം വർധിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് കേന്ദ്ര നേതൃത്വവും മൗനം പാലിച്ചു. മാധ്യമങ്ങളിലൂടെയല്ല, അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ചർച്ചകൾ നടക്കുമെന്നാണ് വാദം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ സമീപനവും ഇത് തന്നെയാണ്.

കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Read More

Indian National Congress Opposition

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: