/indian-express-malayalam/media/media_files/uVW8cS77PFDurF9aWTu5.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)
ഡൽഹി: ബ്രിട്ടണിൽ ലേബർ പാർട്ടി വിജയിച്ചതിന് ശേഷമുള്ള ആദ്യ കോളിൽ, പ്രധാനമന്ത്രി മോദിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കുന്നതിനായി സഹകരണം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടൺ പ്രധാനമന്ത്രി സ്റ്റാർമറിനെ ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിച്ചു.
തെരഞ്ഞെടുപ്പിലെ വിജയത്തിൽ സ്റ്റാർമറിനേയും ലേബർ പാർട്ടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) നിന്നുള്ള പ്രസ്താവന പ്രകാരം, ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. "നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ആഗോള നന്മയ്ക്കും വേണ്ടി സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിനും ശക്തമായ സാമ്പത്തിക ബന്ധങ്ങൾക്കും ആഴം കൂട്ടുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." എക്‌സിലെ തന്റെ പോസ്റ്റിൽ പ്രധാനമന്ത്രി മോദി എഴുതി,
"ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു", പിഎംഒ പ്രസ്താവനയിൽ പറഞ്ഞു. യുകെയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട്, ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുന്നത് തുടരാൻ അവർ സമ്മതിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനക്കിനെ പരാജയപ്പെടുത്തിയാണ് ലേബർ പാർട്ടി യുകെയിലെ കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണം അവസാനിപ്പിച്ചത്, അദ്ദേഹത്തിന്രെ മധ്യ-ഇടതുപക്ഷ പാർട്ടിയായ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടിയ ശേഷം കെയർ സ്റ്റാർമർ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേക്കെത്തി. ബ്രിട്ടൺ പാർലമെന്റിൽ 650 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടിയുടെ വിജയം.
അതേ സമയം വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി യുകെയുടെ മുൻ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ 'സ്തുത്യർഹമായ നേതൃത്വത്തിനും' തന്റെഭരണകാലത്ത് ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അദ്ദേഹം നൽകിയ സജീവ സംഭാവനയ്ക്കും നന്ദിയും അറിയിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.