scorecardresearch

'നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ ഞാനും ജയിലിൽ സന്തുഷ്ടനായിരിക്കും'; തിഹാറിലേക്ക് പോകും മുമ്പ് കേജ്രിവാൾ

തിഹാർ ജയിലിലേക്ക് പോകുന്നതിന് മുമ്പ് അരവിന്ദ് കെജ്‌രിവാൾ രാജ്ഘട്ടും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിക്കും

തിഹാർ ജയിലിലേക്ക് പോകുന്നതിന് മുമ്പ് അരവിന്ദ് കെജ്‌രിവാൾ രാജ്ഘട്ടും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിക്കും

author-image
WebDesk
New Update
Kejriwal ki Guarantee | Arvind Kejriwal

ജനങ്ങൾ സന്തോഷത്തോടെ ഇരുന്നാൽ ജയിലിനുള്ളിൽ താനും സന്തുഷ്ടനായിരിക്കുമെന്നും കേജ്രിവാൾ പറഞ്ഞു

ഡൽഹി: ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായുള്ള തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാൻ ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ തന്നെയോർത്ത് ആരും വിഷമിക്കരുതെന്നും ജനങ്ങൾ സന്തോഷത്തോടെ ഇരുന്നാൽ ജയിലിനുള്ളിൽ താനും സന്തുഷ്ടനായിരിക്കുമെന്നും കേജ്രിവാൾ ജനങ്ങളോടായി പറഞ്ഞു. 

Advertisment

“നിങ്ങളെല്ലാവരും നിങ്ങളെത്തന്നെ പരിപാലിക്കുക. ജയിലിൽ കിടക്കുന്ന ഞാൻ നിങ്ങളെയോർത്ത് വിഷമിക്കും. എന്നാൽ നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിഞ്ഞാൽ, നിങ്ങളുടെ കെജ്‌രിവാളും ജയിലിൽ സന്തോഷവാനായിരിക്കും, ”അദ്ദേഹം പറഞ്ഞു. തിഹാറിലേക്ക് പോകുന്നതിന് മുന്നോടിയായി കെജ്‌രിവാൾ ഞായറാഴ്ച പാർട്ടി ആസ്ഥാനത്ത് എംഎൽഎമാരും കൗൺസിലർമാരും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കും. രാജ്ഘട്ടും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും പോകുന്നതിന് മുന്നോടിയായി അദ്ദേഹം സന്ദർശിക്കും.

കേജ്രിവാൾ തിഹാർ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം നിർവ്വഹിക്കുമെന്ന് എഎപി അറിയിച്ചു. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് കോടതിയിൽ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി കോടതി ജൂൺ അഞ്ചിന് പരിഗണിക്കും. റൂസ് അവന്യൂ കോടതിയിൽ നടന്ന വാദത്തിനിടെ, ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് സുപ്രീം കോടതി കേജ്രിവാളിനെ വിലക്കിയിട്ടുണ്ടെന്നും സാധാരണ ജാമ്യാപേക്ഷ മാത്രമെ പരിഗണിക്കാവൂവെന്നും കേജ്രിവാളിന്റെ ഹർജിയെ എതിർത്തുകൊണ്ട് ഇ.ഡി വാദിച്ചിരുന്നു.

Read More

Advertisment
Arvind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: