scorecardresearch

തെക്കേ ഇന്ത്യയിൽ തളിരിടുമോ താമര? എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി

എക്കാലത്തും ബിജെപിക്ക് ബാലികേറാ മലയായി അവശേഷിച്ചിരുന്ന കേരളവും തമിഴ് നാടും ഇത്തവണ താമരയ്ക്ക് വളക്കൂറുള്ള മണ്ണുകളാണെന്ന് സർവ്വേ ഫലങ്ങൾ പറഞ്ഞുവെക്കുന്നു

എക്കാലത്തും ബിജെപിക്ക് ബാലികേറാ മലയായി അവശേഷിച്ചിരുന്ന കേരളവും തമിഴ് നാടും ഇത്തവണ താമരയ്ക്ക് വളക്കൂറുള്ള മണ്ണുകളാണെന്ന് സർവ്വേ ഫലങ്ങൾ പറഞ്ഞുവെക്കുന്നു

author-image
WebDesk
New Update
South Bjp

തെലങ്കാനയിലും ശക്തമായ ബിജെപി അനുകൂല കാറ്റുണ്ടെന്നും എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നു

ഡൽഹി: എക്‌സിറ്റ് പോളുകൾ പ്രകാരം രാജ്യത്താകമാനം ബിജെപി തരംഗം പ്രവചിക്കുമ്പോഴും ബിജെപിക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള അവരുടെ കടന്നുകയറ്റം എക്സിറ്റ് പോളുകളിൽ നിഴലിച്ചു നിഷക്കുന്നു എന്നതാണ്. 2019 ന് സമാനമായി കർണ്ണാടകത്തിൽ മോദി അനുകൂല കാറ്റ് ആഞ്ഞുവീശുമെന്ന് പ്രവചിക്കുന്ന സർവ്വേ ഫലങ്ങൾ കേരളത്തിലടക്കം നരേന്ദ്ര മോദി വന്നുപോയത് വെറുതെയാവില്ല എന്ന സൂചനയും നൽകുന്നവയാണ്. എക്കാലത്തും ബിജെപിക്ക് ബാലികേറാ മലയായി അവശേഷിച്ചിരുന്ന കേരളവും തമിഴ് നാടും ഇത്തവണ താമരയ്ക്ക് വളക്കൂറുള്ള മണ്ണുകളാണെന്ന് സർവ്വേ ഫലങ്ങൾ പറഞ്ഞുവെക്കുന്നു. 

Advertisment

ഇതോടൊപ്പം തന്നെ തെലങ്കാനയിലും ശക്തമായ ബിജെപി അനുകൂല കാറ്റുണ്ടെന്നും എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. 2019ൽ കേരളത്തിലെ 20ൽ 19 സീറ്റും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് നേടിയിരുന്നു, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിന്റെ ട്രൻഡിൽ എൽഡിഎഫ് 1 സീറ്റിലേക്ക് ചുരുങ്ങി. എന്നാൽ ഇത്തവണ ആ സ്ഥാനത്ത് 1 മുതൽ 3 സീറ്റുമായി ബിജെപി കളം പിടിക്കുമെന്ന് എബിപി സർവ്വേ പ്രവചിച്ചിരിക്കുന്നത് ഞെട്ടലോടെയാണ് എൽഡിഎഫ്, യുഡിഎഫ് ക്യാമ്പുകൾ നോക്കിക്കാണുന്നത്. 

തമിഴ് നാട്ടിലേക്കെത്തിയാൽ മൊത്തത്തിൽ എക്‌സിറ്റ് പോളുകൾ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന്  വലിയ ലീഡ് നൽകുമ്പോൾ, മൊത്തം 39-ൽ 33-39 സീറ്റുകൾ നൽകുന്നു.അതേ സമയം  ബിജെപിക്ക് നാലിലൊന്ന് സീറ്റുകളും സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റുമായി ഡിഎംകെ സഖ്യം തൂത്തുവാരിയപ്പോൾ ബിജെപിക്ക് തമിഴ്‌നാട്ടിൽ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ, 28-ൽ 27 സീറ്റുകളും നേടിയ ബിജെപി 2019-ലെ ആധിപത്യം ആവർത്തിച്ചാൽ കർണാടകയുടെ ഫലം അതിശയിപ്പിക്കുന്നതാവും. എക്‌സിറ്റ് പോളുകളുടെ ശരാശരി ബിജെപിക്ക് 23 സീറ്റുകളാണ് കന്നഡ മണ്ണിൽ പ്രവചിക്കുന്നത്. ജെഡിഎസുമായുള്ള സഖ്യം ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുന്നു എന്നതാണ് സർവ്വേ ഫലങ്ങൾ നൽകുന്ന സൂചന. 

Advertisment

എക്‌സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമായാൽ തെലങ്കാനയിലും കോൺഗ്രസിന് കടുത്ത തിരിച്ചടിയാവും ഉണ്ടാവുക.  ബി.ജെ.പി ഒരിക്കലും ഇവിടെ ഒരു പ്രധാന പങ്ക് വഹിച്ചിട്ടില്ല, കോൺഗ്രസാണ് ഭരിക്കുന്ന പാർട്ടി എന്നതാണ് ശ്രദ്ദിക്കേണ്ട വസ്തുത. പ്രധാന പ്രതിപക്ഷ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി പാടെ തകരുമെന്നാണ് പോളുകൾ വ്യക്തമാക്കുന്നത്. എക്സിറ്റ് പോളുകൾ ബി.ജെ.പിക്ക് പ്രതീക്ഷിച്ചതിലും മികച്ച നേട്ടം തെലങ്കാനയിൽ പ്രവചിക്കുന്നു. 

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടന്ന ആന്ധ്രാപ്രദേശിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് എൻഡിഎയുടെ വൻ വിജയമാണ്. ബിജെപിയുമായുള്ള സഖ്യത്തിലൂടെ കരുത്താർജ്ജിച്ച ടിഡിപി-ജനസേന പാർട്ടി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കുന്നതായാണ് പോളുകൾ വ്യക്തമാക്കുന്നത്. എക്സിറ്റ് പോളുകൾ 25ൽ 22 സീറ്റുകൾ വരെയാണ് ആന്ധ്രയിൽ  എൻഡിഎയ്ക്ക് നൽകുന്നത്. 2019ൽ വൈഎസ്ആർസിപിയാണ് സംസ്ഥാനത്ത് 22 സീറ്റുകൾ നേടിയത്. 

Read More

Bjp Exit Poll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: