/indian-express-malayalam/media/media_files/TUDaS8D0w12PVWqjpDD0.jpg)
എസ്ഐടിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
ബെംഗളൂരു: മൂവായിരത്തോളം പീഡന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബലാത്സംഗ കേസിൽ ആരോപണവിധേയനായ പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ജർമ്മനിയിലെ മ്യൂണിച്ചിൽ നിന്നാണ് അദ്ദേഹം ഇന്ന് പുലർച്ചെയോടെ തിരിച്ചെത്തിയത്. ഇന്ന് പ്രജ്വൽ തിരിച്ചെത്തുമെന്ന ഇന്റർപോളിന്റെ വിവരപ്രകാരം കർണാടക പൊലീസ് സംഘം ബെംഗളൂരുവിലെ കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.
പ്രജ്വൽ രേവണ്ണയെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെംഗളൂരുവിലെ സിഐഡി ഓഫീസിൽ ചോദ്യം ചെയ്യാനാരംഭിച്ചു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളുടെ ശബ്ദ സാമ്പിളുകളും ഡിഎൻഎ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങളും ശേഖരിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ഇൻ്റർപോളിൽ നിന്ന് ഇയാളുടെ വരവിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കർണാടക പോലീസ് പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി), ബെംഗളൂരു പോലീസും ഇമിഗ്രേഷൻ അധികൃതരും എംപിയെ വിമാനത്താവളത്തിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. എസ്ഐടിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
പ്രജ്വൽ ലൈംഗിക ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കാനായിട്ടില്ല. ഈ ഫോൺ ഇയാൾ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. നിലവിൽ രണ്ട് ഫോണുകളാണ് ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.
ഹാസൻ പാർലമെന്റ് മണ്ഡലത്തിൽ വോട്ട് ചെയ്ത് ഒരു ദിവസം കഴിഞ്ഞ് ഏപ്രിൽ 27നാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത്. പ്രജ്വൽ മ്യൂണിക്കിൽ നിന്ന് ലുഫ്താൻസ വിമാനത്തിൽ കയറിയതായി വ്യാഴാഴ്ച ഉച്ചയോടെ ഇൻ്റർപോളിൽ നിന്ന് ഇയാൾക്കെതിരായ കേസുകൾ അന്വേഷിക്കുന്ന എസ്ഐടിക്ക് വിവരം ലഭിച്ചതായി എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. എസ്ഐടിയുടെ അഭ്യർഥനയെ തുടർന്ന് ഈ മാസം ആദ്യം പ്രജ്വലിനായി ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 12.49നാണ് പ്രജ്വലിനെയും വഹിച്ചുകൊണ്ടുള്ള വിമാനം ബെംഗളൂരുവിൽ ഇറങ്ങിയത്. ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.05ന് (ഇന്ത്യൻ സമയം 3.35 pm) വ്യാഴാഴ്ച പുറപ്പെടാൻ നിശ്ചയിച്ചിരുന്നതായി ഇൻ്റർപോൾ കർണാടക അധികാരികൾക്ക് വിവരം നൽകിയിരുന്നു.
VIDEO | Suspended JD(S) leader Prajwal Revanna, who is facing sexual abuse charges, arrives at Bengaluru's Kempegowda International Airport amid heightened security.
— Press Trust of india (@PTI_News) May 30, 2024
More details are awaited. pic.twitter.com/kgThEiEef4
മെയ് 31 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുന്നിൽ ഹാജരാകുമെന്ന് ഹാസനിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന എംപി കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ബുധനാഴ്ച അദ്ദേഹം ഒരു പ്രാദേശിക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ച രാവിലേക്ക് മാറ്റിയിരുന്നു. “പ്രജ്വലിനെ ആദ്യം ഇമിഗ്രേഷൻ അധികാരികൾ കസ്റ്റഡിയിലെടുക്കും. അവർ അദ്ദേഹത്തിൻ്റെ പേരിൽ പുറപ്പെടുവിച്ച ലുക്ക്ഔട്ട് സർക്കുലർ പ്രകാരം ലോക്കൽ പൊലീസിന് ആദ്യം കൈമാറും. ലോക്കൽ പൊലീസിൽ നിന്ന് എസ്ഐടി കസ്റ്റഡിയിലെടുക്കും,” അദ്ദേഹത്തിൻ്റെ വരവിന് മുമ്പ് ഒരു എസ്ഐടി ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More
- അച്ഛനെയും സഹോദരനെയും കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച 15കാരി അറസ്റ്റിൽ
- പോർഷെ അപകടം: കൗമാരക്കാരന് പകരം രക്തസാമ്പിൾ നൽകിയത് അമ്മ
- സ്റ്റാർട്ടപ്പിൽ ആകാശം മുട്ടുന്ന നേട്ടവുമായി അഗ്നികുൽ; ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപണം വിജയകരം
- മോദിയെ മഹാവിഷ്ണുവിന്റെ അവതാരമാക്കാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'ഏകാധിപത്യം,' പഞ്ചാബ് സർക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തി: അരവിന്ദ് കെജ്രിവാൾ
- ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us