/indian-express-malayalam/media/media_files/UFfNvkPAE9atnsshOLI6.jpg)
വോട്ടർമാരെ സ്വാധീനിക്കുന്നതിൽ പ്രതിപക്ഷമായ ഇന്ത്യ മുന്നണി പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)
ഡൽഹി: വോട്ടർമാരെ സ്വാധീനിക്കുന്നതിൽ പ്രതിപക്ഷമായ ഇന്ത്യ മുന്നണി പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിലധികം സർവേകൾ മൂന്നാം തവണയും എൻഡിഎ സർക്കാരിൻ്റെ തിരിച്ചുവരവ് പ്രവചിച്ചപ്പോൾ വോട്ട് ചെയ്തതിന് രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ഇന്ത്യയിലെ ജനങ്ങൾ റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്തുവെന്ന് എനിക്ക് പറയാൻ കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
I can say with confidence that the people of india have voted in record numbers to reelect the NDA government. They have seen our track record and the manner in which our work has brought about a qualitative change in the lives of the poor, marginalised and downtrodden.
— Narendra Modi (@narendramodi) June 1, 2024
At the…
"ഞങ്ങളുടെ ചരിത്രവും ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തിയ രീതിയും അവർ കണ്ടിട്ടുണ്ട്. അവസരവാദികളായ ഇന്ത്യ സഖ്യം വോട്ടർമാരുമായി ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കുന്നതിൽ അവസരവാദപരമായ നിലപാടുള്ള ഇന്ത്യ സഖ്യം പരാജയപ്പെട്ടു," മോദി വിമർശിച്ചു.
The opportunistic INDI Alliance failed to strike a chord with the voters. They are casteist, communal and corrupt. This alliance, aimed to protect a handful of dynasties, failed to present a futuristic vision for the nation. Through the campaign, they only enhanced their…
— Narendra Modi (@narendramodi) June 1, 2024
"അവർ ജാതിവാദികളും വർഗീയ വാദികളും അഴിമതിക്കാരുമാണ്. വിരലിലെണ്ണാവുന്ന രാജവംശങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കൂട്ടുകെട്ട്, രാഷ്ട്രത്തിന് വേണ്ടിയുള്ള ഒരു ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കാമ്പെയ്‌നിലൂടെ അവർ തങ്ങളുടെ വൈദഗ്ധ്യം വർധിപ്പിച്ചത് മോദിയെ ഇകഴ്ത്തിക്കാട്ടുന്ന ഒരേയൊരു കാര്യത്തിലാണ്. ഇത്തരം പിന്തിരിപ്പൻ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു," മോദി എക്സിൽ കുറിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.