scorecardresearch

'പോളിംഗ് റെക്കോർഡ് ശതമാനത്തിലേക്കെത്തിക്കുക'; യുവ വോട്ടർമാരോടും സ്ത്രീകളോടും പ്രധാനമന്ത്രിയുടെ ആഹ്വാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച വാരാണസി ഉൾപ്പെടെ നിരവധി വിഐപി മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച വാരാണസി ഉൾപ്പെടെ നിരവധി വിഐപി മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്

author-image
WebDesk
New Update
7 Polls

എക്സ്പ്രസ് ഫൊട്ടോ-പാർത്ഥാ പോൾ

ഡൽഹി: എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 57 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ജനവിധിയെഴുതുമ്പോൾ പോളിംഗ് ശതമാനം റെക്കോർഡിലേക്കെത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ യുവ വോട്ടർമാരേയും സ്ത്രീകളേയും അഭിസംബോധന ചെയ്തുകൊണ്ടാണ് എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം. കന്യാകുമാരിയിൽ ധ്യാനത്തിലുള്ള നരേന്ദ്ര മോദി തന്റെ എക്സിലൂടെയാണ് സന്ദേശം പങ്കുവെച്ചത്. 

Advertisment

"യുവാക്കളും സ്ത്രീകളും തങ്ങളുടെ വോട്ടവകാശം റെക്കോർഡ് സംഖ്യയിൽ വിനിയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുമിച്ച്, നമുക്ക് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ഊർജസ്വലവും പങ്കാളിത്തമുള്ളതുമാക്കാം, ”പ്രധാനമന്ത്രി രാവിലെ പങ്കുവെച്ച എക്‌സിലെ കുറിപ്പിൽ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പാണ്ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച വാരാണസി ഉൾപ്പെടെ നിരവധി വിഐപി മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. 904 സ്ഥാനാർത്ഥികളാണ് അവസാന ഘട്ടത്തിൽ മത്സരരംഗത്തുള്ളത്. ബിഎസ്പിയാണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. 56 പേർ ബിഎസ്പി ടിക്കറ്റിൽ മത്സരിക്കുമ്പോൾ, ബിജെപി 51, കോൺഗ്രസ് 31 എന്നിങ്ങനെയാണ് കണക്കുകൾ.

ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്ന പ്രധാന മണ്ഡലങ്ങൾ

Advertisment

*ടിഎംസി ജനറൽ സെക്രട്ടറിയും സിറ്റിംഗ് എംപിയുമായ അഭിഷേക് ബാനർജിയുടെ സീറ്റായ ഡയമണ്ട് ഹാർബർ

*മുൻ കേന്ദ്രമന്ത്രിയും എസ്എഡി എംപിയുമായ ഹർസിമ്രത് കൗർ ബാദൽ പ്രതിനിധീകരിക്കുന്ന ബതിന്ഡ

*മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രവിശങ്കർ പ്രസാദിന്റെ മണ്ഡലമായ പട്‌ന സാഹിബ്

*ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന നടി കങ്കണ റണൗട്ടിനെതിരെ ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് മത്സരിക്കുന്ന മാണ്ഡി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ആറ് ഘട്ടങ്ങളിലെ പോളിങ് ശതമാനം

*ഒന്നാം ഘട്ടം- 66.14 ശതമാനം 
*രണ്ടാം ഘട്ടം- 66.71 ശതമാനം
*മൂന്നാം ഘട്ടം- 65.68 ശതമാനം
*നാലാം ഘട്ടം- 69.16 ശതമാനം  
*അഞ്ചാം ഘട്ടം-62.20 ശതമാനം
*ആറാം ഘട്ടം-63.37 ശതമാനം

Read More

Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: