/indian-express-malayalam/media/media_files/2025/05/12/eWGV98HeTuDBTftLLJoV.jpg)
അബു ആകാശ, മുദാസർ ഖാദിയാൻ ഖാസ്, മുഹമ്മദ് ഹസൻ ഖാൻ
india Pakistan News: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 100 ഭീകരരിൽ ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ 5 കൊടും ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം. ലഷ്കറെ തയിബയുടെ മുദാസർ ഖാദിയാൻ ഖാസ്, ഖാലിദ് എന്ന അബു ആകാശ എന്നിവരും ജെയ്‌ഷെ മുഹമ്മദിലെ മുഹമ്മദ് യൂസഫ് അസ്ഹർ, ഹാഫിസ് മുഹമ്മദ് ജലീൽ, മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരുമാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മുഹമ്മദ് യൂസഫ് അസ്ഹർ
ഉസ്താദ് ജി, മുഹമ്മദ് സലിം, ഘോസി സാഹബ് തുടങ്ങിയ അപരനാമങ്ങളിലും അറിയപ്പെടുന്ന അസ്ഹർ, ഓപ്പറേഷൻ സിന്ദൂറിലൂടെ കൊല്ലപ്പെട്ട കൊടും ഭീകരരിൽ പ്രധാനിയാണ്. ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന പ്രവർത്തകനായ ഈ ഭീകരൻ, ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി ഭർത്താവാണ്. 1999 ലെ കാണ്ഡഹാർ വിമാനറാഞ്ചൽ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു. വിമാനറാഞ്ചലിനുശേഷം, യൂസഫ് അസ്ഹർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ പ്രധാനിയായി മാറുകയും ഇന്ത്യ തിരയുന്ന കൊടുംഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2000 മുതൽ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലും ഈ ഭീകരന്റെ പേരുണ്ട്.
മുദാസർ ഖാദിയാൻ ഖാസ്
മുരീദ്കെയിലെ ലഷ്കറെ തയിബയുടെ ആസ്ഥാനമായി കണക്കാക്കപ്പെടുന്ന മർകസ് തൈബയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഖാസ് ആണ്. ലഷ്കറെ തയിബ തലവൻ ഹാഫിസ് മുഹമ്മദ് സയീദ് തന്റെ പ്രധാന പ്രഭാഷണങ്ങൾ നടത്തുന്നതും ഭീകരാക്രമണ ആസൂത്രണത്തിന് മേൽനോട്ടം വഹിക്കുന്നതും ഇവിടെവച്ചാണ്. 26/11 ഭീകരരായ അജ്മൽ കസബിനും ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കും പരിശീലനം നൽകിയത് ഈ ഭീകരകേന്ദ്രത്തിലാണ്. മുദാസർ, അബു ജുൻഡാൽ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന ഖാസിനെ ലഷ്കറെ തയിബ ഡെപ്യൂട്ടി മേധാവി സൈഫുള്ള ഖാലിദ് കസൂരിയാണ് റിക്രൂട്ട് ചെയ്തത്. ഹാഫിസ് സയീദിന്റെ മരുമകൻഹാഫിസ് ഖാലിദ് വലീദിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഹാഫിസ് മുഹമ്മദ് ജമീൽ
ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ മസൂദ് അസറിന്റെ ഭാര്യാസഹോദരനാണ് ഹാഫിസ് മുഹമ്മദ് ജമീൽ. പാകിസ്ഥാൻ പഞ്ചാബിലെ ബഹവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്ഫെ ചുമതലക്കാരനും മസൂദ് അസറിന്റെ വിശ്വസ്തനുമായിരുന്നു. ജമീലിന്റെ കുടുംബാംഗങ്ങളും വ്യോമാക്രമണത്തിൽ മരിച്ചതായി സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
മുഹമ്മദ് ഹസൻ ഖാൻ
ജെയ്‌ഷെ മുഹമ്മദിന്റെ പിഒകെയിലെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ് ഇയാൾ. ജമ്മു കശ്മീരിലേക്ക് ഭീകരർ നുഴഞ്ഞുകയറുന്നതിനുമുമ്പ്, അവർക്കുള്ള പരിശീലന കേന്ദ്രമായി പ്രവർത്തിക്കുന്ന മുസാഫറാബാദിലെ മർകസ് സയ്യിദ്‌ന ബിലാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രധാന ജെയ്‌ഷെ മുഹമ്മദ് പരിശീലന സൗകര്യങ്ങൾ കശ്മീരിയുടെ മേൽനോട്ടത്തിലാണ്.
ഖാലിദ് എന്ന അബു ആകാശ
ലഷ്കറെ തയിബ ഭീകരനാണ് ഖാലിദ് എന്ന് ഇന്ത്യൻ സൈന്യംപറഞ്ഞു. ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ട ഖാലിദ്, അഫ്ഗാനിസ്ഥാനിൽ നിന്ന് ലഷ്കറെ തയിബയ്ക്കുവേണ്ടി ആയുധങ്ങൾ കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Read More
- പാക്കിസ്ഥാന് 35-40 സൈനികരെ നഷ്ടപ്പെട്ടു, പാക് വിമാനങ്ങൾ വെടിവച്ചിട്ടു: ഇന്ത്യൻ സൈന്യം
- പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും; നയം വ്യക്തമാക്കി ഇന്ത്യൻ സൈന്യം
- സുരക്ഷവിവരങ്ങൾ ഭീകരർക്ക് കൈമാറി; കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡ്
- ഓപ്പറേഷൻ സിന്ദൂർ: പുൽവാമ ആക്രമണത്തിനും, കാണ്ഡഹാർ വിമാനറാഞ്ചലിനും പിന്നിലുള്ള ഭീകരരെ വധിച്ചെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us