/indian-express-malayalam/media/media_files/uploads/2020/01/azad.jpeg)
ചന്ദ്രശേഖർ ആസാദ് (ഫയൽ ചിത്രം)
ഡൽഹി: ലോക്സഭയിൽ സ്വതന്ത്ര ശബ്ദമായി തുടരുമെന്നും ഭരണകക്ഷിയുമായോ പ്രതിപക്ഷവുമായോ അണിചേരില്ലെന്നും ആസാദ് സമാജ് പാർട്ടി (കാൻഷി റാം) നേതാവും നാഗിന എംപിയുമായ ചന്ദ്രശേഖർ ആസാദ്. ആരെയും പിന്തുടർന്ന് മുന്നോട്ട് പോകേണ്ടവരല്ല തങ്ങളെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് ബഹുജനെന്ന നിലയിൽ തങ്ങളിലുള്ളതെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന്റെ ഐഡിയ എക്സ്ചേഞ്ച് പ്രോഗ്രാമിലായിരുന്നു ആസാദിന്റെ പ്രതികരണം.
“ഞാൻ ആദ്യമായി പാർലമെന്റിലേക്ക് എത്തിയപ്പോൾ ഒഴിഞ്ഞ ബെഞ്ചിൽ ഒറ്റയ്ക്കാണ് ഇരുന്നത്. ഞാൻ പുതിയ ആളായിരുന്നു, എനിക്കറിയില്ല. പ്രതിപക്ഷത്തുള്ള എന്റെ സുഹൃത്തുക്കൾ എന്നോട് അവരോടൊപ്പം ഇരിക്കാൻ ആവശ്യപ്പെടുമെന്ന് ഞാൻ കരുതി. ‘തങ്ങൾ രണ്ടുപേരും ബി.ജെ.പിക്കെതിരെ പോരാടുകയാണ്, ഒരുമിച്ച് പ്രവർത്തിക്കണം’ എന്ന് അവർ പറയുമെന്ന് ഞാൻ കരുതി. എന്നാൽ മൂന്ന് ദിവസം അവിടെ ഇരുന്നപ്പോൾ ഞാൻ അവിടെ ഇരിക്കുന്നതിൽ ആർക്കും കുഴപ്പമില്ലെന്ന് എനിക്ക് മനസ്സിലായി, ”അദ്ദേഹം പറഞ്ഞു.
അതേ സമയം സ്പീക്കർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ വിളിച്ച് അവരെ സഹായിക്കണമെന്ന് പറഞ്ഞതായും ആസാദ് പറഞ്ഞു. "ഞാൻ ആ നേതാവിനോട് പറഞ്ഞു, 'ശരി.' പക്ഷേ അവർ ഒരു വിഭജനത്തിന് (വോട്ട്) സമ്മർദ്ദം ചെലുത്തിയില്ല. അത് നടക്കാതെ വന്നപ്പോൾ സംഗതി അവിടെ അവസാനിച്ചു. നേതാവ് അയാളുടെ വഴിക്ക് പോയി, അപ്പോൾ ഞാൻ ഒരു മുന്നണിക്കൊപ്പവും നിൽക്കേണ്ടെന്ന് തീരുമാനിച്ചു. ഞാൻ ബഹുജനാണ്, എന്റെ അജണ്ടയിൽ നിൽക്കും. അതുകൊണ്ടാണ് പ്രതിപക്ഷവുമായി വാക്കൗട്ട് നടത്താതിരുന്നത്. നമ്മൾ ആരേയും പിന്തുടരേണ്ട ആളുകളല്ല. ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് ഞങ്ങൾ. നമ്മൾ ചെറിയ രാഷ്ട്രീയ പ്രവർത്തകരായിരിക്കാം, പക്ഷേ നമ്മൾ നമ്മുടെ സമൂഹത്തിന്റെ നേതാക്കളാണ്. നമ്മൾ മറ്റുള്ളവരെ പിന്തുടരുന്നത് തുടരുകയാണെങ്കിൽ, അത് നമ്മുടെ ജനങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും, ”അദ്ദേഹം പറഞ്ഞു.
യുപിയിലെ നാഗിന സീറ്റിൽ 1.51 ലക്ഷം വോട്ടുകൾക്ക് വിജയിച്ച ആസാദ്, സംസ്ഥാനത്ത് കോൺഗ്രസുമായും സമാജ്‌വാദി പാർട്ടിയുമായും (എസ്പി) സഖ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നാഗിന നൽകാൻ ഇരുവരും സമ്മതിച്ചില്ല.
"പിന്നാക്കക്കാർക്കിടയിൽ അവർക്ക് സ്വതന്ത്രമായ ഒരു ശബ്ദം ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു. ആരു വന്നാലും തങ്ങൾക്കൊപ്പമോ അവരുടെ കീഴിലോ നിൽക്കണമെന്നാണ് അവരുടെ ആവശ്യം. അവർ എന്നോട് മറ്റൊരു സീറ്റിലോ അവരുടെ ചിഹ്നത്തിലോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ എന്റെ മണ്ഡലം വിടുകയോ മറ്റാരുടെയെങ്കിലും ചിഹ്നത്തിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് അവരോട് വ്യക്തമാക്കി, ”ആസാദ് പറഞ്ഞു.
“എനിക്ക് എത്ര വോട്ട് കിട്ടിയാലും ഈ തെരഞ്ഞെടുപ്പിൽ എല്ലാ ശക്തിയും ഉപയോഗിച്ച് മത്സരിച്ചില്ലെങ്കിൽ, ഞാൻ മത്സരിക്കാൻ യോഗ്യനല്ലെന്ന് മനസ്സിലാക്കുമെന്ന് ഞാൻ ചിന്തിച്ചു. ടൈം മാഗസിൻ ഇന്ത്യയിലെ 100 വളർന്നുവരുന്ന നേതാക്കളിൽ എന്നെ ഉൾപ്പെടുത്തിയിരുന്നു, അതിനാൽ എനിക്ക് സ്വയം തെളിയിക്കേണ്ടി വന്നു, ”അദ്ദേഹം പറഞ്ഞു.
“ബിജെപി എനിക്ക് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താലും ഞാൻ അവരോടൊപ്പം പോകില്ല. അവർ അധികാരമല്ല, പദവികൾ മാത്രമാണ് നൽകുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾക്ക് അധികാരമില്ലെങ്കിൽ, നിങ്ങളുടെ ജനങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ”ആസാദ് വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us