scorecardresearch

കള്ളക്കുറിച്ചി പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്നതെങ്ങനെ ? ജീവന്റെ കാര്യം ഇത്ര നിസ്സാരമായി കാണരുതെന്ന് ഹൈക്കോടതി

മുന്‍ അനുഭവങ്ങളിൽ നിന്നും പാഠം ഉള്‍ക്കൊണ്ട് വിഷമദ്യ വില്‍പ്പന തടയാന്‍ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു

മുന്‍ അനുഭവങ്ങളിൽ നിന്നും പാഠം ഉള്‍ക്കൊണ്ട് വിഷമദ്യ വില്‍പ്പന തടയാന്‍ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു

author-image
WebDesk
New Update
TN kallakurichi hooch tragedy

വിഷമദ്യ വില്‍പ്പന തടയാന്‍ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു

ചെന്നൈ: 48 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മദ്രാസ് ഹൈക്കോടതി. മുൻകാലങ്ങളിലുണ്ടായ സമാനമായ ദുരന്തങ്ങളിൽ നിന്നൊന്നും ഒരു പാഠവും ഉൾക്കൊള്ളാൻ ഭരണകൂടം തയ്യാറാവുന്നില്ലെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് കോടതി പറഞ്ഞു. ഏറെ വിലപ്പെട്ടതായി കാണേണ്ടതാണ് ഒരോ മനുഷ്യജീവനുകളെന്നും അതിനെ നിസ്സാരമായി കാണുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഈ തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 

Advertisment

മുന്‍ അനുഭവങ്ങളിൽ നിന്നും പാഠം ഉള്‍ക്കൊണ്ട് വിഷമദ്യ വില്‍പ്പന തടയാന്‍ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു. അവയെല്ലാം തന്നെ രേഖാ മൂലം കോടതിയെ അറിയിക്കണം. കള്ളക്കുറിച്ചിലുണ്ടായ മദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിപ്പണമെന്ന എഐഡിഎംകെയുടെ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനങ്ങൾ. ജഡ്ജിമാരായ ഡി കൃഷ്ണകുമാര്‍,കെ കുമരേഷ് ബാബു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ വർഷം വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും രൂക്ഷമായ വിമർശനത്തോടെ കോടതി ആവശ്യപ്പെട്ടു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യ വിൽപന നടന്നിരുന്നുവെന്ന റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നടപടികളുടെ വിശദമായ റിപ്പോർട്ടും എതിർ സത്യവാങ്മൂലവും ജൂൺ 26നകം സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 

വാദത്തിനിടെ കള്ളക്കുറിച്ചിയിലെ വ്യാജ മദ്യ വിൽപ്പന സംബന്ധിച്ച്  യൂട്യൂബിൽ വന്ന ചില വീഡിയോകളും കോടതി പരാമർശിച്ചു. “എല്ലാവർക്കും ഓർമ്മയുണ്ടാവുമെന്നാണ് കരുതുന്നത്, ഈ ദുരന്തത്തിന് മുമ്പ് തന്നെ കള്ളകുറിച്ചിയിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നുവെന്ന ഒരു വാർത്ത വന്നിരുന്നു. യൂട്യൂബർമാരുമായുള്ള അഭിമുഖങ്ങളിൽ എനിക്ക് വിശ്വാസമില്ല... എന്നാൽ ഒരു പ്രത്യേക യൂട്യൂബർ കള്ളക്കുറിച്ചിയിലെ കൽവരയൻ ഹിൽസിൽ അനധികൃത മദ്യവിൽപന നടത്തിയ വ്യക്തികൾക്കെതിരെ കൃത്യമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു," ജസ്റ്റിസ് കുമരേഷ് ബാബു പറഞ്ഞു.

Advertisment

കഴിഞ്ഞ വർഷം 22 പേരുടെ മരണത്തിനിടയാക്കിയ ചെങ്കൽപേട്ടിലെയും വില്ലുപുരത്തെയും വിഷ മദ്യ ദുരന്തങ്ങളുടെ അന്വേഷണം ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിബി-സിഐഡി) കൈമാറിയതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പി എസ് രാമൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

കള്ളക്കുറിച്ചി ദുരന്തത്തിന് ശേഷം ജില്ലാ മജിസ്‌ട്രേറ്റ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ സിഐഡിയിലെ പോലീസ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റിയതായും ജില്ലാ എസ്പിയെ സസ്‌പെൻഡ് ചെയ്തതായും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും പ്രതിരോധ നടപടികൾ ശിപാർശ ചെയ്യാനും റിട്ട.ഹൈക്കോടതി ജഡ്ജി ബി ഗോകുൽദാസിന്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളക്കുറിച്ചിയിൽ മായം കലർന്ന മദ്യം കഴിച്ച് 150 ഓളം പേരാണ് ആശുപത്രിയിലായത്. ഇവരിൽ 48 പേർ മരിച്ചതായാണ് അവസാനം പുറത്തുവന്നിരിക്കുന്ന വിവരം. നിലവിൽ ആശുപത്രിയിലുള്ളവരിൽ 20 പേരെങ്കിലും ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തിൽ ഡിഎംകെ സർക്കാരിനെതിരെ വ്യാപകമായ വിമർശനമാണ് പ്രതിപക്ഷമായ എഐഡിഎംകെയും ബിജെപിയും ഉയർത്തുന്നത്.

Read More

Tamil Nadu News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: