/indian-express-malayalam/media/media_files/2024/12/27/MJ9rW2aOoWS1ZCCqTwRJ.jpg)
ചർച്ചയായി മൻമോഹൻ സിങ്ങിന്റെ ആ വാക്കുകൾ
ന്യൂഡൽഹി: രാജ്യം കണ്ട് ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധനായിരിക്കുമ്പോഴും വെല്ലവിളി നിറഞ്ഞതായിരുന്നു ഡോ. മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രിയായിരുന്ന പത്ത് വർഷങ്ങൾ. രണ്ടാം യുപിഎ സർക്കാരിന്റെ കാലഘട്ടമാണ് അതിൽ ഏറ്റവും കഠിന. അക്കാലത്ത് മാധ്യമങ്ങളുടെ മൂർച്ഛയുള്ള ആക്രമണങ്ങൾക്ക് അദ്ദേഹം പാത്രമായിട്ടുണ്ട്.
2014 ജനുവരി മൂന്നിന് പ്രധാനമന്ത്രി എന്ന് നിലയിൽ അദ്ദേഹം നടത്തിയ അവസാനത്തെ പത്രസമ്മേളനം ചരിത്രത്തിൽ ഇടം നേടിയതാണ്. "സമകാലിക മാധ്യമങ്ങളെക്കാളും പതിപക്ഷ പാർട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു"- കഴിഞ്ഞ ദശകത്തിൽ സാമൂഹിക മാധ്യമങ്ങൾ നിരവധി തവണ ചർച്ച ചെയ്യപ്പെട്ട മൻമോഹൻ സിങ്ങിന്റെ ഒരു പരാമർശമായിരുന്നു ഇത്.
"കാബിനറ്റ് ഗവൺമെന്റ് സംവിധാനത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല. ഒരു സഖ്യ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങളും നിർബന്ധങ്ങളും കണക്കിലെടുക്കുമ്പോൾ, എനിക്ക് ചെയ്യാൻ കഴിയുന്നത്ര മികച്ച രീതിയിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു" -അദ്ദേഹം അന്ന് പറഞ്ഞു.
ആ സമയത്ത്, യുപിഎ രണ്ടാം സർക്കാർ അഴിമതി ആരോപണങ്ങളിൽ വലയുകയായിരുന്നു. 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്താനും പ്രധാന കാരണം അഴിമതിയാണെന്ന് അന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ചോദ്യങ്ങളോട് മുഖം തിരിക്കാതെ
ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മൻമോഹൻ സിങ് മുഖം തിരിക്കുകയോ ഒളിച്ചോടുകയോ ചെയ്തിരുന്നില്ല. അതിപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലായാലും പാർലമെന്റിനുള്ളിലായാലും രാജ്യാന്തരവേദികളിലായാലും അങ്ങനെ തന്നെ.
പ്രധാനമന്ത്രിയായിരുന്ന പത്ത് വർഷങ്ങളിൽ 117 വാർത്താ സമ്മേളനങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. അതിൽ 72 എണ്ണം വിദേശ സന്ദർശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദർശനങ്ങളിലോ ആയിരുന്നെങ്കിൽ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ആയി ബന്ധപ്പെട്ടതായിരുന്നു.
2014ൽ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയ അവസാന വാർത്താ സമ്മേളനത്തിൽ മുൻകൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങൾക്കായിരുന്നു മൻമോഹൻ സിങ് മറുപടി നൽകിയത്. നൂറോളം മാധ്യമപ്രവർത്തകർ അന്നവിടെ സന്നിഹിതരായിരുന്നു.
Read More
- ചുറ്റും മലയാളികൾ; കേരളത്തിന് കരുതലേകിയ മൻമോഹൻ സിങ്
- 'ആ ദിനങ്ങൾ മനോഹരം' ; മൻമോഹൻ സിങ്ങിൻറ ജീവിതത്തിലെ സന്തോഷകരമായ ദിവസങ്ങൾ
- സൗമ്യസാന്നിധ്യത്തിന് വിട; മൻമോഹൻ സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച; ഏഴ് ദിവസത്തെ ദുഃഖാചരണം
- ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം ഇനിയില്ല; മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം
- 'ഇന്ത്യയുടെ സമുന്നത നേതാക്കളിലൊരാൾ' ;മൻമോഹൻ സിങ്ങിൻറ നിര്യാണത്തിൽ അനുശോചിച്ച് നരേന്ദ്രമോദി
- മൻമോഹൻ സിങ്; വിടവാങ്ങിയത് നവയുഗ വഴികാട്ടി
- ഡോ മൻമോഹൻ സിങ് ഇനി ഓർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.