scorecardresearch

ചുറ്റും മലയാളികൾ; കേരളത്തിന് കരുതലേകിയ മൻമോഹൻ സിങ്

ചുറ്റും കുറേയേറെ മലയാളികളെ കൂട്ടിയിട്ടുണ്ടെന്ന പേരുദോഷം ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്

ചുറ്റും കുറേയേറെ മലയാളികളെ കൂട്ടിയിട്ടുണ്ടെന്ന പേരുദോഷം ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mm sing4

മൻമോഹൻ സിങ് (ഫൊട്ടൊ-എക്സപ്രസ് ആർക്കവൈസ്)

കൊച്ചി: പ്രധാനമന്ത്രിയായിരിക്കെ, കേരളത്തിന് പ്രത്യേക കരുതൽ നൽകിയ വ്യക്തിയാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്. ഒരുപക്ഷെ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലാകും ഏറ്റവുമധികം മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഏഴ്  പേരാണ് കേരളത്തിൽ നിന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. 

Advertisment

എകെ ആന്റണി, വയലാർ രവി, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ്, ഇ അഹമ്മദ്, കൊടിക്കുന്നേൽ സുരേഷ് എന്നിവരായിരുന്നു അക്കാലത്ത് കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായിരുന്നത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ പ്രിൻസിപ്പൾ സെക്രട്ടറിയായി പ്രവർത്തിച്ചതും മലയാളി കൂടിയായ ടികെഎ നായരാണ്. രാജ്യസഭാ ഉപാധ്യക്ഷനായി പിജെ കുര്യനെ തിരഞ്ഞെടുക്കുന്നതും രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. 

എന്നും ചുറ്റും മലയാളികൾ

മൻമോഹൻ സിങ്ങിന് കേരളത്തോട് പ്രത്യേക മമതയുണ്ടായിരുന്നുവെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ ഓർത്തെടുക്കുന്നു. കേരളത്തിനോട് അദ്ദേഹത്തിന് പ്രത്യേക മമത ഉണ്ടായിരുന്നു. പല ആളുകളും ഇക്കാര്യത്തിൽ അദ്ദേഹത്തെ വിമർശിച്ചിരുന്നു. 

Advertisment

ചുറ്റും കുറേയേറെ മലയാളികളെ കൂട്ടിയിട്ടുണ്ടെന്ന പേരുദോഷം ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മലയാളികൾ പ്രധാനമന്ത്രിയെ വളഞ്ഞിരിക്കുകയാണെന്ന് പറയും. ആ വിമർശനത്തെ അദ്ദേഹം കൂട്ടാക്കിയിരുന്നില്ലെന്നും ടികെഎ നായർ പറഞ്ഞു.പ്രധാനമന്ത്രിയെ നയിക്കുന്നത് മലയാളികളാണെന്ന് ഒരിക്കൽ ജയറാം രമേശ് തമാശയായി പറഞ്ഞിരുന്നെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നേൽ സുരേഷ് എംപി 

കേരളത്തിനാവശ്യം ആഭ്യന്തര നിക്ഷേപം

കേരളം സന്ദർശിച്ച സമയങ്ങളിലെല്ലാം രാഷ്ട്രീയത്തേക്കാൾ ഉപരി സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള ദർശനങ്ങളാണ് അദ്ദേഹം നൽകിയത്. കേരളത്തിനാവശ്യം കൂടുതൽ ആഭ്യന്തര നിക്ഷേപമാണെന്നും വിദേശത്തുനിന്ന് അയക്കുന്ന പണത്തെമാത്രം ആശ്രയിക്കുന്നത് ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. 

വൈജ്ഞാനിക വ്യവസായകേന്ദ്രമാകാൻ കേരളം പ്രയത്‌നിക്കണമെന്നും 2006-ൽ അദ്ദേഹമാവശ്യപ്പെട്ടു.വലിയ ക്രൗഡ്പുള്ളറൊന്നുമായിരുന്നില്ല ഡോ. മൻമോഹൻസിങ്. എന്നിട്ടും തിരഞ്ഞെടുപ്പുപ്രചാരണത്തിന് അദ്ദേഹം എത്തിയപ്പോഴെല്ലാം വൻജനക്കൂട്ടമാണ് അദ്ദേഹത്തെ വരവേറ്റത്.

Read More

Death Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: