/indian-express-malayalam/media/media_files/2024/12/27/qZsipA01OjlHUeRinGwQ.jpg)
മൻമോഹൻ സിങ്ങ് (വൃത്തത്തിൽ അടയാളപ്പെടുത്തിയത്) പഞ്ചാബ് സർവ്വകലാശാലയിലെ പഠനക്കാലയളവിൽ (ഫൊട്ടൊ കടപ്പാട്- പഞ്ചാബ് സർവ്വകലാശാല ആർക്കൈവെസ് )
ന്യൂഡൽഹി: ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങൾ ഏതാണെന്ന് ചോദ്യത്തിന് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത്. തന്റെ ജീവിതത്തിന് തന്നെ അടിത്തറ പാകിയ പഞ്ചാബ് സർവ്വകലാശാലയിലെയും അമൃസ്‌റിലെ ഹിന്ദു കോളേജിലെയും നാളുകളെയാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായ മൻമോഹൻ അടയാളപ്പെടുത്തുന്നത്.
എല്ലായിടത്തും ഒന്നാമത് എത്തുമ്പോഴും അതിന്റെ എല്ലാം ക്രെഡിറ്റ് അദ്ദേഹം സർവ്വകലാശാലയിലെ തന്റെ പ്രിയപ്പെട്ട അധ്യാപകർക്കാണ് നൽകുന്നത്. അന്നത്തെ പഞ്ചാബ് സർവ്വകലാശാലയുടെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ തലവനായ ഡോ എസ് ബി രംഗ്നേക്കറിനെപ്പോലുള്ളവരെ എന്നും ആദരവോടെയാണ് കണ്ടത്. കേംബ്രിഡ്ജിൽ ഉപരിപഠനത്തിന് ചേരാൻ തനിക്ക് പ്രചോദനമായതും പിന്തുണ നൽകിയതും ഡോ. രംഗ്‌നേക്കറായിരുന്നുവെന്ന് മൻമോഹൻ സിങ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഡോക്ടർ ആക്കാൻ അച്ഛൻ ആഗ്രഹിച്ചു
മകൻ ഡോക്ടറായി കാണണമെന്നായിരുന്നു അച്ഛൻ ഗുർമുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും ആഗ്രഹം. ആഗ്രഹപൂർത്തീകരണത്തിനായി മൻമോഹനെ അമൃത്സറിലെ ഖൽസ കോളെജിൽ രണ്ടു വർഷത്തെ പ്രീമെഡിക്കൽ കോഴ്‌സിന് ചേർത്തുവെങ്കിലും മാസങ്ങൾക്കുള്ളിൽ മൻമോഹൻ സിംഗ് അത് ഉപേക്ഷിച്ചു.
പിന്നീട് പഞ്ചാബിലെ അമൃത്സർ ഹിന്ദു കോളെജിൽ സാമ്പത്തികശാസ്ത്രത്തിനു ചേർന്നത്. പഠിച്ചു തുടങ്ങിയപ്പോൾ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ മൻമോഹൻ സിംഗ് റാങ്കോടെയാണ് സാമ്പത്തികശാസ്ത്രത്തിൽ എം എ ബിരുദം നേടിയത്. പഠനകാലത്ത് ഡിബേറ്റിങ് ക്ലബ്ബിൽ സജീവമായിരുന്ന മൻമോഹൻ സിംഗ് കോളെജ് മാഗസീൻ എഡിറ്ററായും പ്രവർത്തിച്ചു.
1954ൽ കേംബ്രിഡ്ജ് സർവകലാശാലയുടെ സെന്റ് ജോൺസ് കോളെജിൽ സ്‌കോളർഷിപ്പോടെ ഇക്കണോമിക്‌സ് ട്രൈപോസ് ഡിഗ്രി പ്രവേശനം നേടിയ മൻമോഹൻ സിംഗ് അവിടത്തെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥികളിലൊരാളായിരുന്നു. ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കുള്ള റൈറ്റ്‌സ് പുരസ്‌കാരവും ആദം സ്മിത്ത് പുരസ്‌കാരവും നേടിയാണ് പഠനം പൂർത്തിയാക്കിയത്. സെന്റ് ജോൺസ് കോളെജിൽ മൻമോഹൻ സിംഗിന്റെ പേരിൽ കോളെജിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
Read More
- സൗമ്യസാന്നിധ്യത്തിന് വിട; മൻമോഹൻ സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച; ഏഴ് ദിവസത്തെ ദുഃഖാചരണം
- ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം ഇനിയില്ല; മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം
- 'ഇന്ത്യയുടെ സമുന്നത നേതാക്കളിലൊരാൾ' ;മൻമോഹൻ സിങ്ങിൻറ നിര്യാണത്തിൽ അനുശോചിച്ച് നരേന്ദ്രമോദി
- മൻമോഹൻ സിങ്; വിടവാങ്ങിയത് നവയുഗ വഴികാട്ടി
- ഡോ മൻമോഹൻ സിങ് ഇനി ഓർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us