scorecardresearch

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം ഇനിയില്ല; മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം

രാഷ്ട്രീയ ഭേദമന്യേ നിരവധിപേരാണ് ഡോ. മൻമോഹൻ സിങിൻറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്

രാഷ്ട്രീയ ഭേദമന്യേ നിരവധിപേരാണ് ഡോ. മൻമോഹൻ സിങിൻറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്

author-image
WebDesk
New Update
manmohan sing2

മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും രാജ്യം കണ്ട് ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ മരണത്തിൽ വിതുമ്പി രാജ്യം. രാഷ്ട്രീയ ഭേദമന്യേ നിരവധിപേരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. 

Advertisment

തനിക്ക് നഷ്ടപ്പെട്ടത് വഴികാട്ടിയെയും ഉപദേശകനെയുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ കുറിച്ചു. അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു.-രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മൻമോഹനെന്നാണ് ഖർഗെ അനുസ്മരിച്ചത്. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു മൻമോഹനെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

Advertisment

മൻമോഹൻ സിംങിന്റെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. റിസർവ് ബാങ്ക് ഗവർണറിൽ നിന്നും ധനകാര്യ മന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.-അമിത് ഷാ പറഞ്ഞു.

ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു മൻമോഹൻ സിങ്ങെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രാജ്യത്തിന് വേണ്ടി സമർപ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയിൽ മൻമോഹൻ സിങ് എന്നും ഓർമ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻറെ മനസിൽ മായാതെ നിൽക്കുമെന്നും വിഡി സതീശൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

Read More

Death Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: