scorecardresearch

അല്ലു അർജുൻ, രേവന്ത് റെഡ്ഡി:തെലങ്കാനയിൽ സിനിമയെ വെല്ലും ട്വസ്റ്റ്

പുഷ്പ 2 സിനിമയുടെ പ്രമീയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ മകൻ അബോധാവസ്ഥയിലവായതുമാണ് പ്രശ്‌നങ്ങളുടെ എല്ലാം തുടക്കം

പുഷ്പ 2 സിനിമയുടെ പ്രമീയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ മകൻ അബോധാവസ്ഥയിലവായതുമാണ് പ്രശ്‌നങ്ങളുടെ എല്ലാം തുടക്കം

author-image
WebDesk
New Update
revanth reddy

രേവന്ത് റെഡ്ഡി, അല്ലു അർജുൻ

അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ സിനിമയയായ പുഷ്പ 2വിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങൾ ചിത്രത്തിന്റെ കഥാതന്തുവിൽ പ്രധാനമാണ്. ഇപ്പോൾ അതേ അവസ്ഥയിലൂടെയാണ് അല്ലു അർജുന്റെ ജീവിതവും കടന്നുപോകുന്നത്. അതും അതേ പുഷ്പാ 2 സിനിമയുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ. 

Advertisment

നിയമപോരാട്ടവുമായി അല്ലു അർജുൻ രംഗത്തെത്തിയപ്പോൾ അതേ നാണയത്തിൽ തന്നെ പ്രതിരോധിക്കുകയാണ് രേവന്ത് റെഡ്ഡി നേതൃത്വം നൽകുന്ന തെലങ്കാന സർക്കാർ. യഥാർഥത്തിൽ അല്ലു അർജുനും തെലങ്കാന സർക്കാരും തമ്മിൽ പോരാട്ടം തെലുങ്ക് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുമെന്ന ആശങ്ക സിനിമാ ലോകത്തിനുണ്ട്.

മുറുകുന്ന കുരുക്ക് 

പുഷ്പ 2 സിനിമയുടെ പ്രമീയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ മകൻ അബോധാവസ്ഥയിലവായതുമാണ് പ്രശ്‌നങ്ങളുടെ എല്ലാം തുടക്കം. ഷോയ്ക്ക് അല്ലു അർജുൻ എത്തിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. കേസിൽ അല്ലുവിനെയും പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധികം വൈകാതെ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ഇതോടെ പ്രതിഷേധവുമായി അല്ലുവിന്റെ ആരാധകർ രംഗത്തെത്തി. സർക്കാരിനെതിരെ ആരാധകരുടെ പ്രതിഷേധവും ശക്തമായി.

ജാമ്യം ലഭിച്ച അല്ലു അർജുൻ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. ഇതോടെ സർക്കാരും നിലപാട് കടുപ്പിച്ചു. അല്ലുവിന്റെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച സ്ത്രീയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. കൂടാതെ സ്ത്രീ മരിച്ചെന്നറിഞ്ഞിട്ടും ടിയറ്ററിലിരുന്ന സിനിമ കാണുന്നത് തുടരുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. ഇതോടെ അല്ലു അർജുൻ ശരിക്കും വെട്ടിലായി. പൊതുസമൂഹത്തിൽ നിന്നുള്ള വിമർശനം ഉയർന്നു. ഇതിനുപിന്നാലെ പ്രതിഷേധം നടത്തുന്ന ആരാധകരോട് അവ അവസാനിപ്പിക്കാൻ അല്ലു അർജുൻ തന്നെ നിർദ്ദേശം നൽകി.

രേവന്ത് റെഡ്ഡിയുടെ ഉന്നം

Advertisment

പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ കുടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നൽകില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. കൂടാതെ പ്രമീയർ ഷോകളുടെ പ്രദർശനം നിർത്തലാക്കുകയും ചെയ്തു.അല്ലു അർജുനെതിരായ കേസിൽ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടി.

സാധരണക്കാരനും സമ്പന്നനും തന്റെ സർക്കാർ ഒരേ നീതിയാണ് നൽകുന്നതെന്ന് സന്ദേശമാണ് രേവന്ത് റെഡ്ഡി ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു സൂപ്പർ താരം ആയിട്ടുകൂടി അല്ലു അർജുനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ സർക്കാർ സാധാരണക്കാർക്കൊപ്പം എന്ന് പ്രതീതി ജനങ്ങളിലെത്തിക്കാനാകും. ഇതിലൂടെ തന്റെയും സർക്കാരിന്റെയും ജനപ്രീതി വർധിപ്പിക്കാമെന്ന് ലക്ഷ്യവും രേവന്ത് റെഡ്ഡിയ്ക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

അപകടത്തിൽ മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. ഇത് സർക്കാരിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇതിനുപിന്നാലെ മരിച്ച സ്്ത്രീയുടെ കുടുംബത്തിന് സഹായവുമായി അല്ലു അർജുനും പുഷ്പ 2വിന്റെ നിർമാതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം, അല്ലു അർജുനെതിരെയുള്ള നീക്കം പകപോക്കലാണെന്ന് വിമർശനവുമായി തെലുങ്ക് സിനിമാ ലോകം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ മുഖ്യുപ്രതിപക്ഷമായ ബിആർഎസും ബിജെപിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ച് രംഗത്തിയിരുന്നു. 

Read More

Revanth Reddy Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: