scorecardresearch

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിക്കെതിരെ ഇടഞ്ഞുനിൽക്കുന്ന വിമതർ സുപ്രീം കോടതിയിലേക്ക്

എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ അവരെ ബന്ധപ്പെടുന്നത് വെല്ലുവിളിയായിരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടപ്പോൾ, വിമതർ ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിൽ സംസാരിച്ചു. 

എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ അവരെ ബന്ധപ്പെടുന്നത് വെല്ലുവിളിയായിരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടപ്പോൾ, വിമതർ ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിൽ സംസാരിച്ചു. 

author-image
WebDesk
New Update
sukhvinder singh sukhu | himachal pradesh

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു (ഫയൽ ചിത്രം)

ഷിംല: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവിനെതിരെ ഇടഞ്ഞുനിൽക്കുന്ന വിമതർ സുപ്രീം കോടതിയിലേക്കെന്ന് വിവരം. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎൽഎമാരെ സ്പീക്കർ ഇന്നലെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെയാണ് ഇവർ സുപ്രീം കോടതിയിലേക്ക് പോകുന്നത്.

Advertisment

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഷിംലയിൽ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ ഓക്കോവറിൽ എംഎൽഎമാർക്കായി ഒരുക്കിയ പ്രഭാതഭക്ഷണം അവർ ഒഴിവാക്കിയെങ്കിലും, വ്യാഴാഴ്ച പുലർച്ചെ പഞ്ച്കുളയിലെ ഒരു ഹോട്ടലിൽ മക്കി കി റൊട്ടിയും സാർസൺ കാ സാഗും ലസ്സിയും നന്നായി കഴിച്ചു. എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ അവരെ ബന്ധപ്പെടുന്നത് വെല്ലുവിളിയായിരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടപ്പോൾ, വിമതർ ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിൽ സംസാരിച്ചു.

“ഞങ്ങൾ നാളെ സുപ്രീം കോടതിയിൽ പോകുകയാണ്. ഫെബ്രുവരി 28ന് നടന്ന ഒരു കുറ്റകൃത്യത്തിൻ്റെ പേരിൽ ഞങ്ങൾ ആരോപിക്കപ്പെട്ടു, ഫെബ്രുവരി 27 ന് രാത്രി 11.57 ന് ഞങ്ങൾക്ക് അതിനെക്കുറിച്ച് ഒരു അറിയിപ്പ് ലഭിച്ചു. കൊലപാതകം ഒരു ദിവസം മുമ്പ് അവർ എങ്ങനെ അറിഞ്ഞു? മുഖ്യമന്ത്രിയുടെയും ഹൈക്കമാൻഡിൻ്റെയും സമ്മർദത്തിന് വഴങ്ങിയാണ് സ്പീക്കർ തിടുക്കത്തിൽ പ്രവർത്തിച്ചത്. തീരുമാനം ഭരണഘടനാ വിരുദ്ധമാണ്,” കോൺഗ്രസ് വിമത എംഎൽഎ രജീന്ദർ റാണ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് മുഖ്യമന്ത്രി കാണിക്കുന്ന മോശം പെരുമാറ്റത്തെക്കുറിച്ച് തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് സുജൻപൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള വിമത നേതാവ് പറഞ്ഞു. പക്ഷേ ആരും ഞങ്ങളെ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment

ധർമ്മശാലയിൽ നിന്നുള്ള വിമതനായ സുധീർ ശർമ്മയും നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടിട്ടും അപമാനിക്കപ്പെട്ടതായി അവകാശപ്പെട്ടു. ഒരു നിയമസഭാംഗത്തിന് ലഭിക്കേണ്ട ബഹുമാനം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച ഒരു ഉറപ്പും സർക്കാർ പാലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Read More

Indian National Congress Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: