/indian-express-malayalam/media/media_files/j5dVZVrriiYirK3rDkZq.jpg)
ഫൊട്ടോ: X/ Sukhvinder Singh Sukhu
ഷിംല: ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ 6 കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഇവർ കഴിഞ്ഞ ദിവസം ഷിംലയിൽ മടങ്ങിയെത്തിയിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഒരു ദിവസത്തിനിപ്പുറം സംസ്ഥാന സർക്കാരിനെ രക്ഷിക്കാനും പ്രതിസന്ധി ഒഴിവാക്കാനും കോൺഗ്രസ് കേന്ദ്ര നേതൃത്വം പാടുപെട്ടിരുന്നു. ബി.ജെ.പി നോമിനിക്ക് ക്രോസ് വോട്ട് ചെയ്ത ആറ് പാർട്ടി എം.എൽ.എമാരും മൂന്ന് സ്വതന്ത്രരും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടിയത്.
ഇന്നലെ രാവിലെയോടെ രാജി പ്രഖ്യാപിച്ചിരുന്ന മന്ത്രി വിക്രമാദിത്യ സിങ്ങിനെ അനുനയിപ്പിക്കാനും രാജി പിൻവലിപ്പിക്കാനും കേന്ദ്രനേതൃത്വത്തിന് ബുധനാഴ്ച വൈകിട്ടോടെ കഴിഞ്ഞു. എഐസിസി നിരീക്ഷകരായ ഡി.കെ. ശിവകുമാർ, ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുമായി വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിക്രമാദിത്യ സിങ് തൻ്റെ രാജിയിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വിക്രമാദിത്യ സിങും അദ്ദേഹത്തിൻ്റെ അമ്മയും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിനെതിരെ രംഗത്തുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്ത ആറ് എംഎൽഎമാരെ അയോഗ്യരാക്കണം എന്ന സംസ്ഥാന പാർലമെന്ററികാര്യ മന്ത്രി ഹർഷവർദ്ധൻ ചൌഹാന്റെ പരാതിയിൽ സ്പീക്കർ അന്തിമ തീരുമാനമെടുത്തിട്ടില്ല. തള്ളാനും കൊള്ളാനും വയ്യെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ച് വരുന്നത്.
Read More
- ഓപ്പറേഷൻ ലോട്ടസിലൂടെ ഹിമാചലിലെ ജനവിധി അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്
- സുപ്രീം കോടതി വിധിക്ക് തൊട്ട് മുമ്പായി കേന്ദ്രം പുറത്തിറക്കിയത് 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.