/indian-express-malayalam/media/media_files/JOabHTvHr5hftxrjZDcR.jpg)
കനത്തമഴയെ തുടർന്ന് വെള്ളക്കെട്ടിലായ പൂനെ നഗരം (എക്‌സപ്രസ് ഫൊട്ടോ)
പുനെ: പുനെയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെതുടർന്ന് നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളിത്തിനടിയിലായി. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡെക്കാൻ ജിംഖാന മേഖലയിലെ പുലാച്ചി വാടിയിൽ വ്യാഴാഴ്ച രാവിലെ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. അദർവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചയാൾ റസ്റ്റോറന്റ് ജീവനക്കാരനാണ്.
അതേ സമയം, കനത്ത മഴയിൽ, താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിപ്പോയ 160 ഓളം പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. നിലവിൽ 200-ലധികം അഗ്‌നിശമന സേനാംഗങ്ങളും അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘത്തെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
മഴ ശക്തമായതോടെ നഗരത്തിലെ എല്ലാ സ്‌കുളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം പൂർണ്ണമായി നിരോധിച്ചു. മിക്ക സ്വകാര്യ ഓഫീസുകളും വ്യവസായ യൂണിറ്റുകളും അടച്ചുപൂട്ടിയിക്കുകയാണ്. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് പിംപ്രി-ചിഞ്ച്വാഡിന്റെ പ്രധാന ജലവിതരണ സ്രോതസ്സായ പാവന അണക്കെട്ട് ബുധനാഴ്ച ഉച്ചയോടെ ശേഷിയുടെ 58 ശതമാനം വരെ നിറഞ്ഞിരുന്നു.
Read More
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
- ചോദിച്ചതൊന്നും കിട്ടിയില്ല;കേരളത്തിന് നിരാശ മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us