/indian-express-malayalam/media/media_files/FClgsLHKLAF21heNfbkI.jpg)
അരവിന്ദ് കേജ്രിവാൾ (ഫയൽ ചിത്രം)
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൂൺ 20ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റൂസ് അവന്യു വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ഇഡിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സുധീർ കുമാർ ജെയ്ന്റെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
“അവധിക്കാല ജഡ്ജി (ട്രയൽ കോടതി) ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഉചിതമായി വിലമതിച്ചില്ല. സ്റ്റേ അപേക്ഷ അനുവദിച്ചിരിക്കുന്നു, തടസ്സപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യുന്നു,” ഹൈക്കോടതി പറഞ്ഞു.
ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ വിചാരണ കോടതി ജഡ്ജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മതിയായ അവസരം നൽകണമായിരുന്നുവെന്ന് ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതി മുമ്പാകെ ഇഡി സമർപ്പിച്ച കാര്യങ്ങൾ വിലമതിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കേജ്രിവാളിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് വസ്തുതകൾ മനസ്സിലാക്കിയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. നേരത്തെ തനിക്ക് ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്ത വിധിക്കെതിരായി കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിക്കായി കാത്തിരിക്കാമെന്നാണ് ഇന്നലെ കേജ്രിവാളിന്റെ ഹർജി പരിഗണിച്ചുകൊണ്ട് മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയത്. നാളെ സുപ്രീം കോടതി വീണ്ടും ഹർജിയിൽ വാദം കേൾക്കും.
ജൂൺ 20 ന്, റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി നിയയ് ബിന്ദുവാണ് മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിക്കുകയും ജാമ്യ ഉത്തരവ് 48 മണിക്കൂർ നിർത്തിവയ്ക്കാനുള്ള ഇഡിയുടെ അപേക്ഷ നിരസിക്കുകയും ചെയ്തത്. ഇതേ തുടർന്നാണ് ജാമ്യം അനുവദിച്ച വിധിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us