/indian-express-malayalam/media/media_files/s32VJe2H44Sv66Beu43e.jpg)
രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭാ സീറ്റുകളാണുള്ളത്
ന്യൂഡൽഹി: ഹരിയാനയിൽ മൂന്നാമതും ബിജെപി സർക്കാർ അധികാരത്തിലേക്ക്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുകയാണ്. തുടക്കത്തിൽ കോൺഗ്രസ് ലീഡ് ഉയർത്തിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ബിജെപി ഒപ്പമെത്തി. പിന്നീട് ഇങ്ങോട്ട് ബിജെപിയുടെ ലീഡ് നില ഉയരുന്ന കാഴ്ചയാണ് കണ്ടത്.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ഏറെ മുന്നിലാണ്. 52 സീറ്റുകളിൽ സഖ്യം മുന്നിട്ടു നിൽക്കുകയാണ്. ബിജെപിക്ക് 24 സീറ്റിൽ മാത്രമാണ് ലീഡ് ഉയർത്താനായിട്ടുള്ളത്.
രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭാ സീറ്റുകളാണുള്ളത്. ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ ഹാട്രിക് വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. താഴ്‌വരയിലും താമര വിരിയുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം, എക്സിറ്റ് പോൾ പ്രവനങ്ങളിലാണ് ഇന്ത്യ സഖ്യം ശുഭപ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് മുന്നേറ്റമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യത ഉണ്ടായാൽ സ്വതന്ത്രരുടെ നിലപാടും അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്.ഗവർണറുടെ സവിശേഷാധികാരവും ആര് അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ നിർണായകമാകും.
Read More
- കൊൽക്കത്ത ബലാത്സംഗക്കൊല; കൊലപാതക സമയം പ്രതി മദ്യലഹരിയിൽ; കുറ്റപത്രം സിബിഐ സമർപ്പിച്ചു
- 5 മരണം, 40 പേർ ആശുപത്രിയിൽ; ചെന്നൈ എയർ ഫോഴ്സ് ഷോ ദുരന്തമായത് ഇങ്ങനെ
- ലൈംഗിക അതിക്രമണം, ഭീഷണിപ്പെടുത്തൽ; ആർജി കർ മെഡിക്കൽ കോളേജിലെ പത്ത് ഡോക്ടമാർമാരെ പുറത്താക്കി
- ജാർഖണ്ഡിൽ വിജയം നേടാൻ ബിജെപി നൽകിയ 5 വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.