/indian-express-malayalam/media/media_files/PhOZws9Pok4w8ZY7ON5h.jpg)
രാജിക്കത്ത് സമർപ്പിക്കുന്നതിന് മുമ്പ് ഖട്ടറിന്റെ വസതിയിൽ എല്ലാ ബിജെപി മന്ത്രിമാരുടെയും യോഗം ചേർന്നിരുന്നു (ഫൊട്ടോ: X/ ANI)
ഹരിയാനയിൽ രാജിവച്ച മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് പകരം നയാബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും. നാടകീയ സംഭവങ്ങൾക്കൊടുവിൽ ബിജെപിയും ജനനായക് ജനതാ പാർട്ടി (ജെജെപി) ഇന്ന് വേർപിരിഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയിൽ നിന്നുള്ള എംപിയുമായ നയാബ് സൈനി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്ഭവനിൽ വച്ച് ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഇതോടെ സഖ്യ സർക്കാർ പിരിച്ചുവിട്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ ഭരണത്തിലേറാനാണ് ബിജെപിയുടെ നീക്കം. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിമാരും രാജിവച്ചു. രാജിക്കത്ത് സമർപ്പിക്കുന്നതിന് മുമ്പ് ഖട്ടറിന്റെ വസതിയിൽ എല്ലാ ബിജെപി മന്ത്രിമാരുടെയും യോഗം ചേർന്നിരുന്നു.
പുതിയ മന്ത്രിസഭ ക്യാബിനറ്റ് പുനഃസംഘടനയുടെ സാധ്യതയെക്കുറിച്ച് സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തൽ നടത്തി. പുതിയ മന്ത്രിസഭയിൽ ജെജെപി പ്രതിനിധികൾ ഉണ്ടാകില്ലെന്നും സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി സ്വീകരിക്കുമെന്നും വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ബിജെപിയുടെയും ജെജെപിയുടെയും (ജനനായക് ജനതാ പാർട്ടി) ഉന്നത നേതൃത്വങ്ങൾ പാർട്ടിയിലെ എംഎൽഎമാരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയതിന് പിന്നാലെയാണ് സർക്കാരിനെ പിളർത്തി ജെജെപി പുറത്തുപോകുന്നത്. ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള ക്രമീകരണത്തിൽ ജെജെപിയും ബിജെപിയും ഒന്നിച്ചിരുന്നു.
Read More:
- ഭാരത് ജോഡോ യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാൻ കോൺഗ്രസ്
- ആർട്ടിക്കിൾ 370 ലൂടെ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു; നരേന്ദ്ര മോദി കശ്മീരിൽ
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത
- ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.