/indian-express-malayalam/media/media_files/0TeCgznBduc1ywgIcOxy.jpg)
എക്സ്പ്രസ് ഫൊട്ടോ
നിലവിൽ സമര രംഗത്തുള്ള പഞ്ചാബിലെ കർഷകരുമായി തിങ്കളാഴ്ച നടക്കുന്ന കേന്ദ്രത്തിന്റെ ചർച്ച പരാജയപ്പെട്ടാൽ ഹരിയാനയിൽ നിന്നുള്ള കർഷകരേയും സമര രംഗത്തേക്കിറക്കാൻ കർഷക സംഘടനയുടെ തീരുമാനം. കുരുക്ഷേത്രയിൽ നടന്ന കർഷക യൂണിയനുകളുടെയും ഖാപ്പുകളുടെയും യോഗത്തിന് ശേഷം, ഹരിയാന ബികെയു (ചഡുനി) തലവൻ ഗുർനാം സിംഗ് ചദുനി, സംസ്ഥാനത്തെ എല്ലാ സംഘടനകളും ഒരു വലിയ പോരാട്ടത്തിനായി ഒത്തുചേർന്നതായി അവകാശപ്പെട്ടു. പഞ്ചാബ് കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടാൽ തിങ്കളാഴ്ച പ്രക്ഷോഭ പരിപാടി പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് പറഞ്ഞു. തങ്ങളുടെ പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ സമരം ചെയ്യേണ്ടി വന്നാൽ ഡൽഹിയിലും കർഷകരെ സംഘടിപ്പിക്കേണ്ടിവരും. അതിനായി ഞങ്ങൾ ഒരു നാലംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, അത് ഡൽഹിയിലെ കർഷക സംഘടനകളുമായി ഒരു യോഗം ചേർന്ന് ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാൻ ദേശീയ തലസ്ഥാനത്തെ കർഷകരെ സജ്ജമാക്കും. ഡൽഹിയിൽ ഇപ്പോഴും കൃഷി നടക്കുന്ന നിരവധി ഗ്രാമങ്ങളുണ്ട്,” ചദുനി പറഞ്ഞു.
എന്തുകൊണ്ടാണ് കർഷകർ ഡൽഹിയിലേക്ക് ട്രാക്ടറുകൾ കൊണ്ടുപോകാൻ നിർബന്ധം പിടിക്കുന്നത് എന്ന ചോദ്യത്തിന്, “ഒരു വ്യക്തി തന്റെ കൈവശമുള്ള ഏത് വാഹനവും യാത്രാ ആവശ്യങ്ങൾക്കായി എടുക്കുന്നു. ആർക്കെങ്കിലും കാറോ മോട്ടോർ സൈക്കിളോ ഉണ്ടെങ്കിൽ, അയാൾ അത് ഉപയോഗിക്കുന്നു. ഞങ്ങൾക്ക് വിമാനങ്ങളില്ല, ട്രാക്ടറുകൾ മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഞങ്ങൾ ട്രാക്ടറിൽ പോകുന്നത്.
ഒരു പ്രക്ഷോഭത്തിനിടെ ട്രാക്ടറുകളുടെ പ്രയോജനത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ട് കർഷക നേതാവ് പറഞ്ഞു: “ഞങ്ങൾക്ക് അവിടെ (ഡൽഹി) ഭക്ഷണവും വസ്ത്രവും ആവശ്യമാണ്. നമുക്ക് ട്രാക്ടർ എടുക്കാൻ പറ്റാത്ത മറ്റൊരു രാജ്യത്താണോ ഡൽഹി സ്ഥിതി ചെയ്യുന്നത്? എന്തുകൊണ്ടാണ് സർക്കാർ ട്രാക്ടറുകൾ തടയാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. ഡൽഹിക്ക് വലിയ മൈതാനങ്ങളുണ്ട്, അതിനാൽ തന്നെ പ്രക്ഷോഭത്തിന് സ്ഥലങ്ങൾ നൽകാം. സമരം നടത്തുന്നത് നമ്മുടെ മൗലികാവകാശമാണ്. ബ്രിട്ടീഷുകാർ പോലും ഈ അവകാശം തട്ടിയെടുത്തില്ല. അവരുടെ കാലത്തും പ്രകടനങ്ങൾ നടന്നു.
പ്രക്ഷോഭത്തിന്റെ ഈ ഘട്ടം ആരംഭിക്കുന്നതിന് മുമ്പ് പഞ്ചാബിലെ കർഷക സംഘടനകൾ അവരുടെ (ബികെയു-ചദുനിയുടെ) അഭിപ്രായം സ്വീകരിച്ചില്ലെന്ന് ചദുനി പറഞ്ഞു. “എന്നാൽ നമ്മൾ (കർഷകർ) ഭിന്നിച്ചാൽ അത് നല്ല ഫലമാവില്ല ഉണ്ടാക്കുക.
അതിനാൽ, ഞങ്ങളുടെ സംഘടന ഈ സമര ഘട്ടത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലെ കർഷകർ ‘ദില്ലി ചലോ’ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നതിനായി ട്രാക്ടർ മാർച്ച് നടത്തി. വെള്ളിയാഴ്ച ദേശീയ പാതകളിലെ ടോൾ പ്ലാസകളും അവർ ഏറ്റെടുത്ത് മൂന്ന് മണിക്കൂർ സൗജന്യമാക്കിയിരുന്നു.
തങ്ങളുടെ വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ടാണ് പഞ്ചാബിലെ കർഷകർ സമരം ആരംഭിച്ചത്. “ഇത് ഒരു ദേശീയ പ്രശ്നമാണ്, ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ല,” ചദുനി ചൂണ്ടിക്കാട്ടി.
Read More:
- ബിജെപിയുടെ ലക്ഷ്യം വികസിത ഭാരതം; അടുത്ത 5 വർഷം നിർണ്ണായകമെന്ന് നരേന്ദ്ര മോദി
- ഇന്ദിരയുടെ മൂന്നാമത്തെ മകൻ പാർട്ടി വിടുമോ? കമൽനാഥിന്റെ പാർട്ടി മാറ്റം തള്ളി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ
- ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ
- റബ്ബർ ബുള്ളറ്റുകൾ സുരക്ഷിതമോ? കാഴ്ചനഷ്ടപ്പെടുന്നത് തുടർക്കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.