/indian-express-malayalam/media/media_files/2024/11/18/dmWjvM2uH1ACa4hRNsiH.jpg)
ഹരിണി നിരേക അമരസൂര
കൊളംബോ: ഹരിണി അമരസൂര്യയെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭയെ പ്രസിഡന്റ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 24 മുതൽ ലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു വരികയാണ് സാമൂഹ്യ ശാസ്ത്രജ്ഞയും അക്കാദമിക് ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയുമായ ഹരിണി നിരേക അമരസൂര്യ. വിദേശകാര്യമന്ത്രിയായി മുതിർന്ന നേതാവ് വിജിത ഹെറാത്തിനെയും വീണ്ടും നിയമിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് എൻപിപി ഭൂരിപക്ഷം കരസ്ഥമാക്കിയത്. 23 അംഗ മന്ത്രിസഭയാകും ലങ്കയിൽ അധികാരമേൽക്കുകയെന്നാണ് റിപ്പോർട്ട്. ലങ്കൻ ഭരണഘടന അനുസരിച്ച് മന്ത്രിസഭയിൽ 30 അംഗങ്ങൾ വരെയാകാം.
Read More
- ഹിസ്ബുള്ള വക്താവിനെ വധിച്ചെന്ന് ഇസ്രയേൽ
- ഇസ്രയേൽ പ്രധാനമന്ത്രിയുടെ വീടിന് നേർക്ക് ബോംബ് ആക്രമണം
- എല്ലായിടത്തും വിശ്വസ്തർ; അമേരിക്കൻ കാബിനറ്റിൽ അഴിച്ചുപണിയുമായി ട്രംപ്
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
- സമാധാനപരമായ ഭരണ കൈമാറ്റം ഉറപ്പാക്കും; ജോ ബൈഡൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.