scorecardresearch

ലോൺ ആപ്പുകൾക്ക് മൂക്കുകയറിടാൻ ആർ ബി ഐ: ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് സർക്കാരിന് കൈമാറി

നടപടികളുടെ ഭാഗമായി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്ന ലോൺ ആപ്പുകളുടെ വൈറ്റ്‌ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്

നടപടികളുടെ ഭാഗമായി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്ന ലോൺ ആപ്പുകളുടെ വൈറ്റ്‌ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്

author-image
WebDesk
New Update
reserve bank of india

എക്സ്പ്രസ് ഫൊട്ടോ

ഡൽഹി: രാജ്യത്തെ ഓൺലൈൻ ലോൺ ആപ്ലിക്കേഷനുകൾക്കെതിരെയുള്ള നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. നടപടികളുടെ ഭാഗമായി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്ന ലോൺ ആപ്പുകളുടെ വൈറ്റ്‌ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പട്ടികയിൽ ഇല്ലാത്ത അനധികൃത വായ്പാ ആപ്പുകൾക്കെതിരെ കേന്ദ്ര ഐടി മന്ത്രാലയം ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment

ഇന്ത്യൻ എക്സ്പ്രസ് നവംബർ 20-21 തീയതികളിൽ പ്രസിദ്ധീകരിച്ച രണ്ട് ഭാഗങ്ങളുള്ള റിപ്പോർട്ടിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എങ്ങനെ സംശയാസ്പദമായ ലോൺ ആപ്ലിക്കേഷനുകൾ പരസ്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.  ഫിൽട്ടറുകൾ ഉണ്ടായിരുന്നിട്ടും, ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന റെഡ് ഫ്ലാഗ് ചെയ്തവ ഉൾപ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകളുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. രജിസ്‌റ്റർ ചെയ്‌ത വായ്പാ ആപ്പുകളുടെ വൈറ്റ്‌ലിസ്റ്റോ അപ്‌ഡേറ്റ് ചെയ്‌ത നെഗറ്റീവ് ലിസ്‌റ്റോ പോലും ആർബിഐക്ക് തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

ആർ‌ബി‌ഐ യുടെ നിയന്ത്രിത സ്ഥാപനങ്ങളായ ബാങ്കുകളിൽ നിന്നും എൻ‌ബി‌എഫ്‌സികളിൽ നിന്നും ലോൺ ആപ്പുകളുടെ ഒരു ലിസ്റ്റ് ശേഖരിച്ച് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് നൽകിയതായി മിന്റ് ബിഎഫ്‌എസ്‌ഐ ഉച്ചകോടിയിലും അവാർഡ് ദാനത്തിലും സംസാരിച്ചുകൊണ്ട് ആർ ബി ഐ ഗവർണർ പറഞ്ഞു. 

“നിയമവിരുദ്ധമായ വായ്പ നൽകുന്ന ആപ്പുകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്, ഞങ്ങൾ ഇതിനകം സർക്കാരിന് ഒരു ലിസ്റ്റ് കൈമാറിയിട്ടുണ്ട്, ഇക്കാര്യത്തിൽ ആർ ബി ഐയും സർക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങളും നിയമ നിർവ്വഹണ ഏജൻസികളും തമ്മിൽ സജീവമായ ഇടപെടൽ നടക്കുന്നുണ്ട്. അനധികൃത വായ്പ നൽകുന്ന ആപ്പുകൾക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനായി ഈ ഏജൻസികൾ തമ്മിൽ പതിവായി കോർഡിനേഷൻ മീറ്റിംഗുകൾ നടക്കുന്നു, ”ദാസ് പറഞ്ഞു.

Advertisment

"സാധുവായ" വായ്പാ ആപ്പുകളുടെ ഒരു ലിസ്റ്റ് ആർബിഐ കൈമാറിയതായി മുതിർന്ന ഐടി മന്ത്രാലയ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. “ആർബിഐ കുറച്ചുകാലമായി സാധുവായ വായ്പാ ആപ്പുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്, ബാങ്കുകളും എൻ ബി എഫ് സി-കളും പോലുള്ള രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന സുതാര്യമായ ലോൺ ആപ്പുകളുടെ ഒരു പുതിയ ലിസ്റ്റ് ഞങ്ങൾക്ക് അയച്ചുതന്നിട്ടുണ്ട്. അതിനനുസരിച്ച് അതിൽ ഉൾപ്പെടാത്തവയ്ക്കെതിരെ ഞങ്ങൾ നടപടിയെടുക്കും,” ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഡിജിറ്റൽ വായ്പയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ ചുവട് പിടിച്ച് ഈ മേഖലയിലെ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളും കൂണ് പോലെയാണ് രാജ്യത്ത് വളർന്നത്. ഇതിന് ഔദ്യോഗിക കണക്കുകളൊന്നുമില്ലെങ്കിലും, നിയമവിരുദ്ധമായ വായ്പാ വിപണി കുറഞ്ഞത് 700-800 മില്യൺ ഡോളറായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ലോൺ ആപ്പുകളടക്കമുള്ള സാമ്പത്തിക തട്ടിപ്പ് സംഘങ്ങളുടെ ഇരകളായി ജീവിതം പോലും അവസാനിപ്പിക്കേണ്ടി വന്ന ആളുകളുടെ വിവരങ്ങളടക്കം നിരവധി വാഡത്തകൾ 2020 മുതൽ  ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ എക്‌സ്‌പ്രസ് പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ ഐടി മന്ത്രാലയം കഴിഞ്ഞ മാസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് വഞ്ചനാപരമായ ലോൺ ആപ്പുകളുടെ പരസ്യങ്ങൾ ഹോസ്റ്റു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ  നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആർബിഐയുടെ ഇപ്പോഴത്തെ നടപടി. 

മെറ്റായുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഗൂഗിൾ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയ നിർദ്ദേശത്തിൽ, ഏഴ് ദിവസത്തിനുള്ളിൽ നടപടികൾ ഉറപ്പാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. "ഐടി മന്ത്രാലയം നിരവധി മാസങ്ങളായി ആർബിഐയുമായി ഈ വിഷയം ചർച്ച ചെയ്യുന്നു, എന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള  ശ്രമം ഞങ്ങൾ അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്," നിദ്ദേശങ്ങൾ നൽകിക്കൊണ്ട് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

അനധികൃത വായ്പാ ആപ്പുകളുടെ ഭീഷണി നേരിടാൻ ഐടി മന്ത്രാലയം കൃത്യമായ നടപടികൾ തയ്യാറാക്കുന്നതായാണ് വിവരം.  നോ യുവർ ഡിജിറ്റൽ ഫിനാൻസ് ആപ്പ് (നോ യുവർ ഡിജിറ്റൽ ഫിനാൻസ് ആപ്പ്) എന്ന പ്രക്രിയയിൽ, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ പിന്തുടരുന്ന പ്രക്രിയയ്ക്ക് സമാനമായി, വായ്പ നൽകുന്ന ആപ്ലിക്കേഷനുകൾക്കായി ആർബിഐക്ക് വിശദമായ നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ രൂപപ്പെടുത്താമെന്ന് കഴിഞ്ഞ ഒക്ടോബറിൽ നിർദ്ദേശിച്ചിരുന്നു.

സംശയാസ്പദമായ വായ്പാ ആപ്പുകളെക്കുറിച്ചുള്ള ഒരു മാസത്തെ നീണ്ട അന്വേഷണത്തിന്റെ ഭാഗമായി, വായ്പയെടുക്കുന്നവർ, ഫിൻടെക് ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, വൻകിട ടെക് കമ്പനികൾ, മുൻ ആർബിഐ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി പേരിൽ നിന്നും ഇന്ത്യൻ എക്സ്പ്രസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

Read More

Online frauds Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: