/indian-express-malayalam/media/media_files/2024/10/20/HWskC7FfbF3dektXIahP.jpg)
യഹ്യ സിൻവർ കുടുംബസമേതം താമസിച്ചത് തുരങ്കത്തിൽ
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിൻവർ തന്റെ സാധനങ്ങൾ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ. തുരങ്കത്തിലൂടെ സിൻവറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്.
ടെലിവിഷൻ, വെള്ളം, തലയിണകൾ, മെത്തകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗർഭ അറയിൽ ശൗചാലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ് അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
🎥DECLASSIFIED FOOTAGE:
— LTC Nadav Shoshani (@LTC_Shoshani) October 19, 2024
Sinwar hours before the October 7 massacre: taking down his TV into his tunnel, hiding underneath his civilians, and preparing to watch his terrorists murder, kindap and rape. pic.twitter.com/wTAF9xAPLU
അതേസമയം സിൻവർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ പരാമർശങ്ങൾ നഗ്‌നമായ നുണകളാണെന്നും ഹമാസ് പറഞ്ഞു. കഴിഞ്ഞ ദിവസം യഹ്യ സിൻവർ മരിക്കുന്നതിന് തൊട്ട്മുമ്പുള്ള ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഡിഎൻഎ പരിശോധന നടത്തി യഹ്യ സിൻവർ ആണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 235 പേരെ ബന്ദികളാക്കുകയും ചെയ്തു. ഒരു വർഷത്തിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40,000-ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More
- ഗാസയിൽ മരണം 73 കടന്നു; ഡ്രോൺ ആക്രമണത്തിനു പിന്നാലെ ബെയ്റൂട്ടിലും ഇസ്രായേൽ ആക്രമണം
- 24 മണിക്കൂറിനിടെ രണ്ടു വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- ബ്രിക്സ് ഉച്ചകോടിക്കായി മോദി റഷ്യയിലേക്ക്, ഷി ജിൻപിങ് പങ്കെടുക്കുമെന്ന് ചൈന
- കള്ളപ്പണം വെളുപ്പിക്കൽ കേസ്: മുൻമന്ത്രി സത്യേന്ദ്ര ജെയിന് ജാമ്യം
- വായ്പകൾക്ക് അമിത പലിശ; നാല് എൻബിഎഫ്സികൾക്ക് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്
- സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനെതിരായ ഹർജി തീർപ്പാക്കി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.