scorecardresearch

'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്': പൊതുജനാഭിപ്രായത്തിൽ 81 ശതമാനവും അനുകൂലം

രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയോട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ച 81 ശതമാനം പേരും ഒരേസമയം തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു

രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയോട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ച 81 ശതമാനം പേരും ഒരേസമയം തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു

author-image
WebDesk
New Update
Polls

ഫയൽ ചിത്രം

ഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ഉന്നതതല സമിതിക്ക് ലഭിച്ച 20,000-ത്തിലധികം പ്രതികരണങ്ങളിൽ ഭൂരിഭാഗവും ഒരേസമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഞായറാഴ്ച മൂന്നാം യോഗം ചേർന്നതായി മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളിൽ നിന്നും ജനുവരി 15 വരെ പ്രതികരണം ആവശ്യപ്പെട്ട് ജനുവരി 5 ന് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പൊതു അറിയിപ്പിലൂടെ സമിതി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു. കമ്മിറ്റിക്ക് വെബ്‌സൈറ്റ് വഴിയും ജനങ്ങളുടെ അഭിപ്രായങ്ങൾ ലഭിച്ചു.

Advertisment

“ആകെ 20,972 പ്രതികരണങ്ങൾ ലഭിച്ചു, അതിൽ 81 ശതമാനവും  ഒരേസമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തോട് യോജിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ 46 രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ഇതുവരെ 17 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങളും സമിതിയുടെ ശ്രദ്ധയിൽപ്പെട്ടു, ”മന്ത്രാലയം പറഞ്ഞു.

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, ഒ പി റാവത്ത്, മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജി രോഹിണി എന്നിവരുമായി കോവിന്ദ് കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രമുഖ നിയമജ്ഞർ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ചീഫ് ജസ്റ്റിസുമാർ, മുൻ സിഇസിമാർ, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തലവൻമാർ, വ്യവസായ സ്ഥാപനങ്ങളായ ഫിക്കി, അസോചം, സിഐഐ എന്നിവരുമായുള്ള കൂടിയാലോചനയുടെ ഭാഗമാണിതെന്ന് മന്ത്രാലയം അറിയിച്ചു.

സമിതിയുടെ അടുത്ത യോഗം ജനുവരി 27-ന് ചേരാനാണ് തീരുമാനം.  സെപ്തംബറിൽ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം  ആ മാസം തന്നെ നടന്നിരുന്നു തുടർന്ന് ഒക്ടോബറിൽ രണ്ടാമത്തെ യോഗം ചേരുകയും ടേംസ് ഓഫ് റഫറൻസ് അനുസരിച്ച്, “ജനങ്ങളുടെ സഭ (ലോക്‌സഭ), സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് പരിശോധിച്ച് ശുപാർശകൾ നൽകാൻ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ സമയം പുതിയ തിരഞ്ഞെടുപ്പ് സംവിധാനത്തോടുള്ള എതിർപ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. 

Read More

Advertisment
Elections Ram Nath Kovind

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: