scorecardresearch

ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് കരുതൽ; തിരിച്ചറിയൽ കാർഡുകൾ നൽകും

പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്

പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്

author-image
WebDesk
New Update
Zomato

ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് കരുതൽ

ന്യൂഡൽഹി: രാജ്യത്തെ ഗിഗ് തൊഴിലാളികൾക്ക് ബജറ്റിൽ കരുതൽ. ഓൺലൈൻ പ്ലാറ്റ് ഫോം കരാർ ജീവനക്കാർക്കുൾപ്പെടെ രജിസ്‌ട്രേഷൻ ഉറപ്പാക്കും. ഇശ്രം പോർട്ടൽ വഴി ലൈസൻസ് നൽകും. കൂടാതെ പിഎം ജൻ ആരോഗ്യയോജന വഴി മെഡിക്കൽ സഹായവും ഉറപ്പാക്കും. ഒരുകോടി ഗിഗ് ജോലിക്കാർക്ക് പദ്ധതി ഗുണം ചെയ്യും.

Advertisment

പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ 2020-ൽ ഇറക്കിയ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി, ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്. ഗിഗ് മേഖലയെ ജീവനോപാധിയായി സ്വീകരിച്ചവർക്ക് മുന്നിൽ വലിയ അരക്ഷിതാവസ്ഥയാണ് നലനിൽക്കുന്നത്. ഇവർക്ക് ഗുണപരമായ പ്രഖ്യാപനമാണ് നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റിലുണ്ടായത്.

അതേസമയം, കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന' എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. 

പയർ വർഗങ്ങളുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകുമെന്നുമാണ് പ്രഖ്യാപനം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

Read More

Advertisment
Modi Government Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: