scorecardresearch

ഗാസയിലെ കൂട്ടക്കുരുതി; ഇന്ത്യ മൗനം വെടിയണമെന്ന് പ്രിയങ്ക ഗാന്ധി

പലസ്തീൻ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ മൗനത്തെയും നിഷ്‌ക്രിയത്വത്തെയും രൂക്ഷമായി വിമർശിച്ചാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്

പലസ്തീൻ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ മൗനത്തെയും നിഷ്‌ക്രിയത്വത്തെയും രൂക്ഷമായി വിമർശിച്ചാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്

author-image
WebDesk
New Update
priyanka gandhi

പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇന്ത്യ ഇടപെടണമെന്ന് ആവശ്യവുമായി പ്രിയങ്ക ഗാന്ധി എം.പി. രംഗത്ത്. പലസ്തീൻ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ മൗനത്തെയും നിഷ്‌ക്രിയത്വത്തെയും രൂക്ഷമായി വിമർശിച്ചാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.

Advertisment

Also Read:സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം 19 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; മരുമകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണ്. 60000-ത്തിലധികം ആളുകളെയാണ് ഇതിനോടകം കൊലപ്പെടുത്തി. കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകളെ ഇസ്രായേൽ പട്ടിണിയിലാക്കി. ഇസ്രായേൽ പലസ്തീൻ ജനതയ്ക്ക് മേൽ ആക്രമണം അഴിച്ചുവിടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു. 

Also Read:ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി

Advertisment

ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പൊലീസിന്റെ അനുമതി. സമാധാനപരമായി പ്രതിഷേധിക്കാനാണ് അനുമതിയെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി.

പ്രതിഷേധത്തിന് അനുമതി നൽകിക്കൊണ്ടുള്ള മുംബൈ പൊലീസിന്റെ പ്രസ്താവന ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

Also Read:വോട്ടർപട്ടികയിലെ ക്രമക്കേട് കോൺഗ്രസ് സർക്കാരിന്റെ കാലത്ത്; വിവാദ പരാമർശത്തിനു പിന്നാലെ രാജിവച്ച് കർണാടക മന്ത്രി

ആസാദ് മൈതാനിയിൽ പ്രതിഷേധിക്കാൻ പാർട്ടിക്ക് അനുവാദം നൽകും. നേരത്തെ ഇതേസ്ഥലത്ത് സിപിഐഎമ്മിന് പ്രതിഷേധിക്കാൻ മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പാർട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂലൈ 25-ന് ഹർജി തള്ളി. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പാർട്ടി സ്വന്തം രാജ്യത്തെ നോക്കണമെന്ന കോടതി നിരീക്ഷണം വിവാദമായിരുന്നു.

Read More: ഡൽഹിയിലെ തെരുവു നായ പ്രശ്നത്തിൽ സുപ്രീം കോടതി ഇടപെടൽ; പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ നിർദേശം

Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: