scorecardresearch

സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം 19 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; മരുമകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ ഉപയോഗിച്ച കാറാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു

മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ ഉപയോഗിച്ച കാറാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു

author-image
WebDesk
New Update
Karnataka woman chopped into 19 pieces

എക്സ്‌പ്രസ് ഫൊട്ടോ

ബെംഗളൂരു: കർണാടകയിലെ ചിമ്പുഗനഹള്ളിയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകനായ ദന്തഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബെല്ലാവി സ്വദേശിയായ ലക്ഷ്മി ദേവി എന്ന 42 കാരിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. മൃതദേഹം തിരിച്ചറിഞ്ഞ് നാലാം ദിവസമാണ് പ്രതികളെ പിടികൂടിയത്.

Advertisment

കല്ലഹള്ളി നിവാസികളായ ഡോ. രാമചന്ദ്രയ്യ എസ്. (47), സതീഷ് കെ.എൻ (38), കിരൺ കെ.എസ് (32) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ലക്ഷ്മി ദേവിയുടെ മകൾ തേജസ്വിയുടെ (26) ഭർത്താവാണ് അറസ്റ്റിലായ ഡോ. രാമചന്ദ്രയ്യ. ലക്ഷ്മി ദേവിയുടെ ഇടപെടലുകളെ തുടർന്ന് തങ്ങളുടെ ദാമ്പത്യത്തിൽ നിരന്തരം പ്രശ്നങ്ങളായിരുന്നുവെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാമചന്ദ്രയ്യ പൊലീസിനോട് പറഞ്ഞതായി തുമകുരു ജില്ലാ പൊലീസ് സൂപ്രണ്ട് അശോക് കെ.വി പറഞ്ഞു.

Also Read: ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി

രാമചന്ദ്രയ്യയുടെ രണ്ടാം ഭാര്യയാണ് തേജസ്വി. 2019 ലാണ് തേജസ്വിയും രാമചന്ദ്രയ്യയും വിവാഹിതരായത്. ഭാര്യാമാതാവിന്റെ അനാവശ്യ ഇടപെടലുകളിൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും എസ്‌പി പറഞ്ഞു. സ്ത്രീയുടെ ശരീരം കഷണങ്ങളാക്കി വ്യത്യസ്തയിടങ്ങളിൽ ഉപേക്ഷിച്ചതിന്റെ കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും, പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾ ഉപയോഗിച്ച കാറാണ് കേസിൽ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഓഗസ്റ്റ് 3-ാനായിരുന്നു ലക്ഷ്മി ദേവിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിക്കുന്നത്. സ്ത്രീയുടെ ഭർത്താവായ ബസവരാജ് ബെല്ലാവി ആണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. മൂന്നു ദിവസത്തിന് ശേഷം, ഓഗസ്റ്റ് 7 ന്, ചിമ്പുഗനഹള്ളിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 19 ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ബാഗുകളിലാക്കിയ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ലക്ഷ്മി ദേവിയുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

Also Read: 'ഒന്നും അവസാനിക്കുന്നില്ല'; ഇന്ത്യയ്ക്കെതിരായ സമ്മർദ തന്ത്രം റഷ്യയ്ക്കു വൻ പ്രഹരമെന്ന് ട്രംപ്

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിൽ പ്രതികളിൽ ഒരാളായ സതീഷിന്റ പേരിലുള്ള വാഹനത്തിലാണ് മൃതദേഹം വിവിധയിടങ്ങളിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. ആദ്യം സതീഷിനെയും കിരണിനെയും തുടർന്ന്, ധർമ്മസ്ഥലയിലായിരുന്ന രാമചന്ദ്രയ്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

രാമചന്ദ്രയ്യയുടെ രോഗികളിൽ ഒരാളാണ് സതീഷ്. ഇരുവരും അയൽവാസികളുമാണ്. സതീഷിന്റെ ബന്ധുവാണ് കിരൺ. അതേസമയം, കൊലപാതകത്തിന് നരബലിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു.

Read More:അധിക തീരുവ 90 ദിവസത്തേക്കു മരവിപ്പിച്ച് അമേരിക്കയും ചൈനയും; എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

Arrested Murder Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: