scorecardresearch

വോട്ടർപട്ടികയിലെ ക്രമക്കേട് കോൺഗ്രസ് സർക്കാരിന്റെ കാലത്ത്; വിവാദ പരാമർശത്തിനു പിന്നാലെ രാജിവച്ച് കർണാടക മന്ത്രി

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പരാമർശം നടത്തിയതിനു പിന്നാലെ ഹൈക്കമാൻഡ് കെ.എൻ രാജണ്ണയെ പുറത്താക്കുകയായിരുന്നു എന്നാണ് വിവരം

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പരാമർശം നടത്തിയതിനു പിന്നാലെ ഹൈക്കമാൻഡ് കെ.എൻ രാജണ്ണയെ പുറത്താക്കുകയായിരുന്നു എന്നാണ് വിവരം

author-image
WebDesk
New Update
Karnataka minister KN Rajanna

കെ.എൻ രാജണ്ണ (ഫയൽ ഫൊട്ടോ)

ബെംഗളൂരു: കർണാടക സഹകരണ വകുപ്പ് മന്ത്രി കെ.എൻ രാജണ്ണ തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജി സമർപ്പിച്ചു. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുരയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നടന്നതെന്ന് ഞായറാഴ്ച രാജണ്ണ പ്രസ്താവന നടത്തിയിരുന്നു.

Advertisment

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വിവാദ പരാമർശം നടത്തിയതിനു പിന്നാലെ ഹൈക്കമാൻഡ് രാജണ്ണയെ പുറത്താക്കുകയായിരുന്നു എന്നാണ് വിവരം. വോട്ടർപട്ടിക തയ്യാറാക്കിയപ്പോൾ, കരട് ഘട്ടത്തിൽ എതിർപ്പ് ഉന്നയിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ കണ്ണടച്ച് നിശബ്ദമായി ഇരുന്നുവെന്നും ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നുമായിരുന്നു രാജണ്ണ പറഞ്ഞത്. ക്രമക്കേട് നടന്നുവെന്നും കോൺഗ്രസ് അത് നിരീക്ഷിച്ചില്ല എന്നത് ലജ്ജാകരമാണെന്നും രാജണ്ണ കുറ്റപ്പെടുത്തി.

Also Read: പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിൽ പുറത്തുവന്ന രാജണ്ണയുടെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പരാമർശത്തിന് പിന്നാലെ, മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിന് കത്തു നൽകുകയും ചെയ്തിരുന്നു.

Advertisment

Also Read: വോട്ടര്‍ പട്ടിക ക്രമക്കേട്: തെളിവു നൽകാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്; രേഖയിലെ വിവരം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം, ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ ഇന്നു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധ മാർച്ച് പൊലീസ് തട‍ഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

Also Read: അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയോട് വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധിയാണ് മാർച്ചിന് നേതൃത്വം നൽകിയത്. ഇന്ത്യ സംഘത്തിലെ പാർട്ടികളിലെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാർ മാർച്ചിൽ പങ്കെടുത്തത്. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ വച്ചാണ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Read More: നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ 

Resignation Karnataka Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: